ഹലോ ഇംഗ്ലീഷ്

വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കുവാനും ആത്മവിശ്വാസത്തോടെ ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുവാനുമായി സർവ്വശിക്ഷാ അഭിയാൻ (SSA) രൂപീകരിച്ച ഹലോ ഇംഗ്ലീഷ് പദ്ധതി നമ്മുടെ സ്കൂളിൽ വിജയകരമായി നടപ്പിലാക്കി വരുന്നു. പാഠപുസ്തകങ്ങൾക്ക് പുറമേ സംവേദനാത്മകമായ പഠനരീതികളാൽ സമ്പന്നമായ ഹലോ ഇംഗ്ലീഷ് ക്ലാസുകൾ വിദ്യാർത്ഥികളിൽ വളരെയധികം താൽപര്യം ജനിപ്പിക്കുന്നു. ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങളിലൂടെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടാത്ത കഥകളും രചനകളും വിദ്യാർഥികൾ വായിക്കുകയും സ്വന്തം കഴിവിനനുസരിച്ച് ക്രിയാത്മകമായ സൃഷ്ടികൾക്ക് ജന്മം നൽകുകയും ചെയ്യുന്നു. വ്യത്യസ്തവും രസകരവുമായ ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങളിലൂടെ അധ്യാപകർക്ക് തൻറെ വിദ്യാർത്ഥികളെ അടുത്തറിയുവാനും അവരുടെ പഠനവിടവ് നികത്തി മികവിലേക്ക് നയിക്കുവാനും സാധിച്ചു വരുന്നു. കൂടാതെ മികച്ച പ്രാവീണ്യത്തോടെ ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുവാനും ഹലോ ഇംഗ്ലീഷ് ഏറെ സഹായിക്കുന്നുണ്ട്.