ഒ.യു.പി.സ്കൂൾ തിരൂരങ്ങാടി/സ്കൂൾ റേഡിയോ
തിരൂരങ്ങാടി: കുട്ടികളിലെ അവതരണ പാഠവവും സർഗ്ഗശേഷികളും വളർത്തുവാനും പ്രകടിപ്പിക്കുവാനുമുള്ള ഒരു സംരംഭമായി ഒ യു .പി സ്കൂൾ തിരൂരങ്ങാടി ആരംഭിച്ച റേഡിയോ പ്രക്ഷേപണപരിപാടി ലോഗോ പ്രകാശനം സ്കൂൾ പ്രധാനാദ്ധ്യാപകൻ പി.അഷ്റഫ് മാസ്റ്ററും ,റേഡിയോ ഒ.യു.പി ഉദ്ഘാടനം തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റി സെക്രട്ടറിയും ഒ.യു.പി സ്കൂൾ മേനേജറുമായ എം.കെ ബാവ സാഹിബ് നിർവഹിച്ചു.ഒ.യു.പി സ്കൂൾ പ്രധാനാദ്ധ്യാപകൻ പി.അഷ്റഫ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ മുഖ്യാഥിതി തിരൂരങ്ങാടി നഗരസഭാ കൗൺസിലർ ശ്രീമതി.സി.പി ഹബീബ ,വിശിഷ്ടാതിഥി റിഫ്നാ നശീത്ത് അബ്ദുള്ള മാസ്റ്റർ, സൽമ ടീച്ചർ, ജമീല ടീച്ചർ, ഹനീഫ മാസ്റ്റർ ,ഫഹദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.