ഒ.എ.എൽ.പി.എസ് വണ്ടൂർ/അക്ഷരവൃക്ഷം/ദുഷ്ടനായ പാമ്പ്

🐍ദുഷ്ടനായ പാമ്പ്🐍

ഒരിടത്തെ ഒരു വലിയ🌳 മരത്തിലേക്ക് രണ്ട് 🐥🐥ഇണക്കുരുവികൾ കൂടുകൂട്ടാൻ വന്നു. ആ🌳 മരത്തിന്റെ ചുവട്ടിൽ ഒരു വലിയ പുറ്റ് ഉണ്ടായിരുന്നു. അതിനകത്ത് ഒരു വലിയ🐍 പാമ്പ് ഉണ്ടായിരുന്നു. ദുഷ്ടൻ ആയിരുന്നു അവൻ.

🌳 മരത്തിൽ ഒരു കൊച്ചു കൂടുണ്ടാക്കി🐥 കുരുവി അതിൽ 🥚 മുട്ടയിട്ടു. വളരെ വൈകാതെ തന്നെ🐥 കുരുവികൾക്ക്🐣 കുട്ടികൾ ഉണ്ടായി. 🐍 ദുഷ്ടനായ പാമ്പ് ഇതെല്ലാം കാണുന്നുണ്ടായിരുന്നു. ഒരു ദിവസം🐥 അമ്മക്കുരുവി🌽 തീറ്റ തേടി പോയി.

ആ നേരം നോക്കി🐍 ദുഷ്ടനായ പാമ്പ്🌳 മരത്തിലേക്ക് കയറി. 🐍 പാമ്പ് നേരെ 🐥 കുരുവിയുടെ കൂട്ടിലേക്ക് ചെന്നു. അവിടെ 🐣🐣🐣 കുരുവി കുഞ്ഞുങ്ങളെ കണ്ട 🐍പാമ്പ് ചുറ്റും ഒന്ന് നോക്കി. ആരുമില്ല. 🐍 പാമ്പ് വേഗം തന്റെ വായ് തുറന്നു. ഒരു 🐣 കുരുവി കുഞ്ഞിനെ അകത്താക്കി.

അപ്പോഴാണ്🐥 അമ്മക്കുരുവി വന്നത്. 🐥 അമ്മ കുരുവിക്ക് സങ്കടം സഹിക്കാൻ വയ്യാതെയായി 🐥 അമ്മക്കുരുവി തന്നെക്കൊണ്ട് ആവുന്ന വിധം മറ്റു🐣🐣 കുഞ്ഞുങ്ങളെ രക്ഷിക്കാൻ നോക്കി 🐥 അമ്മക്കുരുവി 😭 കരഞ്ഞുകൊണ്ട് രക്ഷിക്കണേ !എന്ന് നിലവിളിച്ചു. ആരും വന്നില്ല 🐥 അമ്മക്കുരുവി തന്റെ സർവ്വശക്തിയുമെടുത്ത്🐍 പാമ്പിന്റെ തലക്ക് ആഞ്ഞു കൊത്താൻ തുടങ്ങി. രക്ഷയില്ലെന്നു കണ്ട🐍 പാമ്പ് അവിടെ നിന്നും താഴേക്ക് ഇറങ്ങി.

🐥 അമ്മക്കുരുവി തന്റെ പൊന്നു 🐣🐣മക്കളെ ചേർത്തുപിടിച്ചു. കുറെ 😭കരഞ്ഞു. പിന്നെ അവിടെ നിന്നും🐥 അമ്മക്കുരുവി🐣🐣 മക്കളെയും കൊണ്ട് വേറൊരു കൂടുതേടി പുറപ്പെട്ടു. അങ്ങനെ അവർ ആരുടേയും ശല്യം ഇല്ലാത്ത ഒരു🌳 മരത്തിന്മേൽ കൂടുകെട്ടി സന്തോഷത്തോടെ താമസിച്ചു☺️

ഫാത്തിമ സൽവ
4 B ഒ എ എൽ പി സ്കൂൾ, വണ്ടൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ