ഒറ്റത്തൈ ജി യു പി സ്കൂൾ/അക്ഷരവൃക്ഷം/മരത്തണലിൻ ബാക്കി

മരത്തണലിൻ ബാക്കി

കൊഴിഞ്ഞു പോയൊരായിരം ഇലകൾ
ചുംബിച്ച മധുര സ്മിതമണിഞ്ഞ മരത്തണൽ
എങ്ങും തെളിഞ്ഞൊരീറൻ മൺ വീണയിൽ
കഴിഞ്ഞു പോയ കാലത്തിൻ സക്ഷിപത്രം
എല്ലാം ഒഴുക്കിക്കൊണ്ടുപോയതിരയിൽ
ബാക്കി യ വശേഷിച്ച മരത്തണൽ
ചാഞ്ഞു ഒരായിരം മന്ദസ്മിതങ്ങൾ
കാത്തു നിന്ന പൈങ്കിളികൾ
ഉറ്റുനോക്കിയ രാക്കിളി മക്കൾ എന്നും
തിരക്കാണലുക്കിട്ടവേദനകൾ ചേർന്നു
കടന്നു പോയ ക്രൂരതകൾ വേദനകൾ
സമാഗമിക്കുന്നു ഒരീറൻ മരത്തണലിൽ
ഇടമില്ല നമുക്കിന്ന് വിരുന്നു വന്ന കാലവർഷത്തെ

മാനവരാശി തൻ കുതിച്ചു ചാട്ടം ഒതുങ്ങുന്നു
ശേഷിച്ചു നിൽക്കുന്ന കുളിരണിയും മരത്തണലിൽ
അഹന്തയിൽ വേരുകൾ അടരുന്നു മർത്യനിൽ
തിരയായ് തീരത്ത ശാന്തിയായ്
പതയുന്ന പുകയുന്ന പ്രകൃതി പ്പകയിൽ
മുട്ടുമടക്കി നാം സർവരും
ബാക്കിയായ മരത്തണലിൽ നാം
ചാഞ്ഞുറങ്ങുന്നു നിത്യശൂന്യം
ഇരുട്ടിൻ വെളിച്ചമായ് മാറുന്നു മർത്യനിൽ
ഒറ്റമരത്തണലിൻ മഹിമ: ..

അനന്യ എസ്
7 ജി യു പി എസ് ഒറ്റത്തൈ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത