സമുദ്ര തീരത്തിന്നരികത്തൊരു
പച്ചപ്പുതപ്പിൽ പൊതിഞ്ഞൊരു
മലഞ്ചെരുവിൽ ഒരു നാടുണ്ട്
കേരളമെന്നൊരു നാടുണ്ട്
കാട്ടാറുകളുടെ കള കള സംഗീതം
ഇളം തെന്നലിലാടുന്ന
ഇലകളുടെ ഈണം
കിളികൾതൻ കളകൂജനം കേട്ടുണരും
ശബ്ദ മുഖരിതമായ വനങ്ങളും
ചാഞ്ചാടിയാടുന്ന വയലേലകളിൽ
നെൽച്ചെടിമണികൾ കൊത്തിപ്പെറുക്കും
വെള്ളകൊക്കുകളെ കാണുവാൻ
എന്തുരസമെന്തൊരാനന്തം