ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/കൊറോണ കൊണ്ടുവന്ന മാറ്റങ്ങൾ

കൊറോണ കൊണ്ടുവന്ന മാറ്റങ്ങൾ


കണ്ണിൽ പോലും കാണാൻ കഴിയാത്ത ഒരു കൊച്ചു വൈറസിനെ ഭയന്ന് വീടുകളിൽ ഇരിക്കുകയാണ് ഇപ്പോൾ എല്ലാവരും. കൊറോണ വൈറസ് എന്ന ഈ ജീവി നിരവധി ജീവനുകൾ ലോകത്ത് നിന്ന് കൊണ്ടുപോയെങ്കിലും , പല കാര്യങ്ങൾ നമ്മെ പഠിപ്പിച്ചു തരികയും ചെയ്തു. ലോക്ഡൗണിനെ തുടർന്ന് 80% ത്തോളം ആശുപത്രി കേസുകൾ കുറയ്ക്കാൻ നമുക്ക് കഴിഞ്ഞു . ഇത് കൂടാതെ , വായു മലിനീകരണം മൂലം ശ്വാസം മുട്ടി നിന്നിരുന്ന പ്രകൃതി ഇപ്പോഴാണ് ഒന്ന് ശ്വസിക്കുന്നത് തന്നെ . മലിനീകരിക്കപ്പട്ട ജലതടാകങ്ങൾ ഇപ്പോൾ ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് രക്ഷപെടുകയും ചെയ്തു . ഇതിലൊക്കെ ഉപരി , തിക്കിതിരക്കി നടന്നിരുന്ന പലരും ഇപ്പോൾ സ്വന്തം വീട് കണ്ടിട്ട് തന്നെ അതിശയിക്കുന്നു . തന്റെ വീട്ടിലെ ചുമരുകൾ ഏതു തരത്തിലെ ആണെന്നും , തന്റെ വീട്ടിലെ അടുക്കള എവിടെ ആണെന്ന് പോലും ചിലർ അറിയുന്നത് ഇപ്പോഴാണ് . ഒരു ലോക്ഡൗൺ വന്നത് കൊണ്ട് ഉപകാരമായത് വീട്ടിലിരിക്കുന്ന പ്രായമായ അച്ഛനമ്മമാർക്കാണ് . തന്റെ മക്കളോടൊപ്പം ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ സാധിച്ചതിൽ അവർ കൊറോണയോട് നന്ദി പറയുന്നുണ്ടാകും . ഓരോ വീടുകളിലേക്കും നാം ശ്രദ്ധിക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള രസകരമായ നിരവധി കാഴ്ചകൾ കാണാൻ സാധിക്കും.


ശ്രുതിമോൾ എസ്
9B ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - ലേഖനം