ഐ.ഇ.ഡി.എസ്.എസ്

2017-18 അധ്യയന വർഷത്തിൽ 5 മുതൽ 12 വരെ ക്ലാസ്സുകളിലായി 38 പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ പഠിച്ചു.വ്യത്യസ്ത ശേഷികൾ ഉള്ള കട്ടികളുടെ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനുള്ള വിവിധ പരിപാടികൾ ഇവർക്ക് നൽകി വരുന്നു. ക്ലാസ്സ് റൂം പ്രവർത്തനങ്ങൾക്കൊപ്പം റിസോഴ്സ് റൂമിൽ വച്ച് പ്രത്യേക പരിശീലനം നൽകുന്നു. ഡി. ഇ .ഒ, ബി.ആർ.സി തലത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും കുട്ടികൾക്ക് കണ്ണട, ഹിയറിംഗ് എയ്ഡ്, ഓർത്തോ ഉപകരണങ്ങൾ എന്നിവ ലഭിക്കുകയും ചെയ്തു. സ്കൂൾ തലങ്ങളിൽ നടന്ന എല്ലാ ദിനാചരണങ്ങളിലും ഇവരുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കിയിരുന്നു.ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ 12 കുട്ടികളും പ്ലസ്ടു വിന് 8 കുട്ടികളും എഴുതുകയും എസ്.എസ്.എൽ.സി.പരീക്ഷ എഴുതിയ നിരുപമ പി.എം. എന്ന കുട്ടി തന്റെ പരിമിതികളെ അതിജീവിച്ച് ഫുൾ എ+ നേടുകയുണ്ടായി.

"https://schoolwiki.in/index.php?title=ഐ.ഇ.ഡി.എസ്.എസ്&oldid=530891" എന്ന താളിൽനിന്ന് ശേഖരിച്ചത്