ഏ.വി.എച്ച്.എസ് പൊന്നാനി/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം 2026
2026-27 അധ്യയനവർഷത്തെ പ്രവേശനോത്സവം അതിവിപുലമായി ആഘോഷിച്ചു. ജൂൺ 1 ന് രാവിലെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നവാഗതരെ വരവേറ്റു. വർണ സമ്മാനങ്ങളും മിഠായികളും നൽകി പുതിയ കൂട്ടുകാരെ സ്വീകരിച്ചു. എഴുത്തുകാരനായ കെ.വി നദീർ ആണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. പൊന്നാനി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ.നദീർ ഷാ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും. കുട്ടികളെ കൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്തു. കുട്ടികളുടെ വർണാഭമായ കലാപരിപാടികളോടു കൂടി പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു.
പരിസ്ഥിതി ദിനം 2026
2026-27 അധ്യയന വർഷത്തെ പരിസ്ഥിതിദിനം അതിവിപുലമായി ആഘോഷിച്ചു. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വ്യത്യസ്ത തരം പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ പരിസരത്തുള്ള പേപ്പർ മാലിന്യങ്ങളിൽ നിന്നും പേപ്പർ പൾപ്പ് സീഡ് ബോൾ നിർമിക്കുകയും അവ കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. വിദ്യാർത്ഥികൾ അവരുടെ വീട്ട് പരിസരത്തു നിന്നും ലഭ്യമായിട്ടുള്ള വേസ്റ്റ് മെറ്റീരിയൽസ് ഉപയോഗപ്പെടുത്തിക്കൊണ്ട് നിർമിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനവും നടത്തി. ഇത് കൂടാതെ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പരിസ്ഥിതി ദിന ക്വിസ് , വൃക്ഷതൈ നടൽ, പരിസ്ഥിതി ദിന പ്രസംഗം, പരിസ്ഥിതി ദിന ഗാനാലാപനം റോൾപ്ലേ എന്നിവയും നടത്തി. ബഹു. മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ സി.പി സക്കീർ , ബഹു. എം.എൽ.എ ശ്രീ. നൗഷാദ് അലി എന്നിവർ വിദ്യാലയത്തിലെത്തി പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി.
-
ബഹു. എം.എൽ.എ ശ്രീ. നൗഷാദ് അലി വൃക്ഷതൈ നടുന്നു.
-
പ്രധാനാധ്യാപിക സ്വപ്ന ടീച്ചർ വൃക്ഷതൈ നടുന്നു
-
കുട്ടികൾ നിർമിച്ച കരകൗശല വസ്തുക്കൾ
-
കുട്ടികളുടെ റോൾ പ്ലേ.
-
സീഡ്ബോൾ വിതരണം
ആരവം 2026
ആരവം 2026 വർണ്ണാഭമായി ആഘോഷിച്ചു. ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി എ.വി. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച "ആരവം 2026" വർണ്ണാഭമായി ആഘോഷിച്ചു. 3500-ൽ പരം വിദ്യാർത്ഥികൾ വിവിധ രാജ്യങ്ങളുടെ ഫുട്ബോൾ ടീമുകളുടെ ജേഴ്സി ധരിച്ച് പരിപാടിയിൽ പങ്കെടുത്തു. ലോകകപ്പ് തീം സോങ്, ഷൂട്ടൗട്ട് മത്സരം, വിവിധ ടീമുകളെ അണിനിരത്തി നടത്തിയ ഫുട്ബോൾ മത്സരങ്ങൾ എന്നിവ പരിപാടിക്ക് ആവേശം പകർന്നു. കൂടാതെ, ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനായി "1 മില്യൺ തൂഫാൻ ഗോൾ" എന്ന പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സ്വപ്ന കെ സി , പ്രിൻസിപ്പൽ പ്രീതി കെ പി.ടി.എ. പ്രസിഡണ്ട് പ്രദോഷ് കെ എന്നിവർ ചേർന്ന് നിർവഹിച്ചു. സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം പരിപാടിയെ വൻ വിജയമാക്കി.
-
എച്ച്.എം ശ്രീമതി സ്വപ്‍ന ടീച്ചർ തൂഫാൻ ഗോൾ അടിക്കുന്നു
-
കുട്ടികൾ തൂഫാൻ ഗോൾ അടിക്കുന്നു
-
കുട്ടികൾ തൂഫാൻ ഗോൾ അടിക്കുന്നു
-
കുട്ടികൾ തൂഫാൻ ഗോൾ അടിക്കുന്നു