ഇനിയും നിനക്കാവില്ല
ഇത്തിരിക്കുഞ്ഞനാണെങ്കിലും നീ
ഒത്തിരി ജീവനെ കൊന്നതല്ലേ
എങ്കിലും മലയാള നാടിന്റെ
നാഡി ഞരമ്പുകൾ കൊത്തിയെടുക്കാൻ
ആവില്ല നിനക്കാവില്ല.
ശുചിത്വ ശീലങ്ങൾ പാലിച്ചു ഞങ്ങൾ,
കൈൾ കഴുകി വൃത്തിയാക്കി.
അകലങ്ങൾ പാലിക്കാൻ ശീലമാക്കി
വീട്ടിലിരുന്നു നാം നേരിടുന്നു
നിന്റെ ആക്രമണങ്ങളെ എതിരിടുന്നു
വെള്ളയുടുപ്പിട്ട മാലാഖമാർ
ഞങ്ങൾക്ക് കാവലായ് നിൽപ്പതുണ്ട്.
ഒരു നേരത്തെ അന്നത്തിനായ്
കമ്യൂണിറ്റി കിച്ചണും ഞങ്ങൾ തീർത്തു
ഇനി യെന്തു ചെയ്യും നീ എന്തു ചെയ്യും?
കുഞ്ഞുക്കൊറോണേ നീ എന്തു ചെയ്യും?
ഒന്നോർത്തോളു കീടമേ നീ..
ഞങ്ങൾ അമ്പിളിമാമനെ തൊട്ടതാണ്,
കടലിന്റെ ആഴങ്ങൾ കണ്ടതാണ്,
ആകാശം തന്നോട് കുശലം പറയുന്ന
ഹിമവാന്റെ മുകൾതട്ടിൽ ചെന്നതാണ്.
ഞങ്ങൾക്കു നിന്നെ നേരിടുവാൻ
ആ പടിപ്പുരവാതിലൊന്നടച്ചാൽ മതി.
ഇനിയെന്തു ചെയ്യും ,നീ യെന്തു ചെയ്യും?
കുഞ്ഞുക്കൊറോണേ നീ എന്തു ചെയ്യും?
ആർദ്ര പി ശ്രീജിത്ത്
|
7G ഏ വി ഹെെസ്ക്കൂൾ പൊന്നാനി ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
|
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത
|