സാമൂഹ്യ പ്രവർത്തങ്ങളിലും സ്കൂളിന്റെ ഭാഗത്തു നിന്ന് ഇടപെടലുകൾ ഉണ്ടാവാറുണ്ട്. ആശ്രയ പാലിയേറ്റീവിന് ഒരു ചെറിയ ധനസഹായം സ്കൂൾ പ്രധാന അധ്യാപിക ഡി. മഞ്ജുള കൈമാറി. എല്ലാ വർഷവും സ്കൂളിൽ നിന്ന് പാലിയേറ്റിവിന് ചെറിയ ധനസഹായം കൈമാറാറുണ്ട്.

റോഷിൻ ചികിത്സ സഹായഫണ്ട് കൈമാറുന്നു...











പെരുമ്പുഴക്കര രൂപേഷ് ചികിത്സ സഹായ ഫണ്ട്‌ കൈമാറി.


സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി രൂപേഷ് പെരുമ്പുഴക്കരയുടെ ചികിത്സക്ക്‌ വേണ്ടി കുട്ടികളും അധ്യാപകരും ചേർന്ന് സമാഹരിച്ച തുക കമ്മിറ്റിക്ക്‌ കൈമാറി.


കേരളത്തിൽ ഉണ്ടായ പ്രളയ കാലത്ത് സ്കൗട്ട് ഗൈഡ്സ് അംഗങ്ങൾ ശേഖരിച്ച ഭക്ഷ്യവസ്തുക്കളുടെ  ശേഖരം വടകര തഹസിൽദാർക്ക് കൈമാറി.കോവിഡ് മഹാമാരി കാലത്തും സ്കൂൾ വാർഡിലേക്ക് ചെറിയ ധനസഹായം കൈമാറിയിരുന്നു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി രൂപേഷ് പെരുമ്പുഴക്കരയുടെ ചികിത്സക്ക് വേണ്ടിയും ധനസഹായം കൈമാറിയിരുന്നു.