ലോകം കീഴടക്കി ആ വീരൻ ഇന്നിതാകൊച്ചുകേരളത്തിലും..
ഇവനെ കൊല്ലാൻ മരുന്നില്ല മന്ത്രമില്ല...
ഇവനെ തിരിച്ചറിയാൻ തന്നെ
കഷ്ടമാണുതാനും... ചുമച്ചാൽ പനിച്ചാൽ പേടിക്കണം നാം...
ഇവനെ കൊല്ലാൻ കൈകൾ കഴുകീടണം
സോപ്പിനെ പേടിയാണവന്, ഒപ്പം പേടിയാണ് മാസ്കിനേയും...
ഇവനെ നേരിടാൻ മാസ്കിട്ട് നടക്കാം...
കഴുകാം കൈകൾ ഇടയ്ക്കിടെ ...
പാലിയ്ക്കാം നമുക്കകലം നേരിടാം കൊറോണ എന്ന ഈ മഹാമാരിയെ.