2022-23 വരെ2023-242024-25


1.     പ്രവേശനോത്സവം.

പ്രവേശനോത്സവം ഉദ്ഘാടനം

2024 - 25 ആദ്യത്യന വർഷത്തെ പ്രവേശനോത്സവം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ഹെഡ് മിസ്ട്രെസ്സ് പി ഡി ഷീജ സ്വാഗതം ആശംസിച്ചു ചടങ്ങിൽ പി ടി എ പ്രസിഡണ്ട് അഷ്‌റഫ് പി എ അധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ വി വി ജിനരാജൻ അവറുകളും ഈ അധ്യയനവർഷത്തെ ആദ്യ അഡ്മിഷൻ ആയ ഹയ പർവീണും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദഘാടനം ചെയ്തു. തുടർന്ന് ശ്രീ നയനൻ കൽപ്പറ്റയുടെ മാജിക് ഷോ കുട്ടികൾക്ക് ആവേശം പകർന്നു. ചടങ്ങിൽ സ്റ്റാഫ് സെക്രെട്ടറി ശ്രീമതി പി രാജിമോൾ, പി ടി എ എക്സിക്യൂട്ടീവ് അംഗം ശ്രീമതി ബിന്ദു എന്നിവർ ആശംസ അർപ്പിച്ചു. ഒന്നാം ക്ലാസ്സിലും പ്രീ പ്രൈമറിയിലും അഡ്മിഷൻ എടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. ഉച്ചഭക്ഷണത്തോടൊപ്പം പായസം കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകിയശേഷം പരിപാടി അവസാനിപ്പിച്ചു

പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു.
പരിസ്ഥിതി ദിന ഗാനം

2.     പരിസ്ഥിതിദിനം

പരിസ്ഥിതി ദിനത്തിൽ  വിവിധ പരിപാടികളോടെ ലോക  പരിസ്ഥിതി ദിനം ആഘോഷിച്ചു. പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രസംഗം, പരിസ്ഥിതി ദിനാഗാനം എന്നിവ നടത്തി. പ്രധാനാധ്യാപിക ഷീജ ടീച്ചറും സ്റ്റാഫ് സെക്രട്ടറി രാജി ടീച്ചറും ചേർന്ന് വൃക്ഷതൈ നട്ടു. LP, UP വിഭാഗം കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. 1985 -86 പൂർവ്വവിദ്യാര്ഥികൾ തിരഞ്ഞെടുത്ത 50 കുട്ടികൾക്ക് ബാഗ് നൽകി. സുഹൃത്തിനൊരു മരം എന്നപേരിൽ കുട്ടികൾ കൊണ്ടുവന്ന തൈകൾ കൈമാറി.



വായനാദിന പരിപാടികൾ

3.     വായനാദിന പ്രവർത്തനങ്ങൾ...

സ്കൂൾ അസ്സംബ്ലിയിൽ വയനാടിനെ പ്രതിജ്ഞ ചൊല്ലിക്കൊണ്ട് വായനാദിനമാസാചരണത്തിന് തുടക്കം കുറിച്ചു.

കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനും മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതി സ്കൂളിൽ ആരംഭിച്ചു. സ്കൂൾ ലൈബ്രറിയിലെ 7000 ഓളം വരുന്ന പുസ്തകങ്ങൾ ലൈബ്രറി ഹാളിൽ പ്രദർശിപ്പിച്ചു. കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും ഗാനരചയിതാവുമായ സുധീപ് വരദൂർ വിദ്യാരംഗം കലാസാഹിത്യവേദി, മലയാളം ക്ലബ് എന്നിവ ഉദ്ഘാടനം ചെയ്യുകയും പി എൻ പണിക്കർ അനുസ്മരണം നടത്തുകയും ചെയ്തു. അദ്ദേഹത്തിന് സ്കൂളിന്റെ പേരിൽ സ്നേഹോപഹാരം നൽകി അനുമോദിച്ചു. വിവിധ സാഹിത്യകാരന്മാരുടെ വേഷവിധാനത്തോടുകൂടി കുട്ടികൾ സ്റ്റേജിൽ അണിനിരന്നു. ശേഷം സുഗതകുമാരിയുടെ കവിതയുടെ നൃത്താവിഷ്കാരവും കവിതാലാപനവും നടത്തപ്പെട്ടു.

"https://schoolwiki.in/index.php?title=എ_യു_പി_എസ്_വരദൂർ/2024-25&oldid=2505185" എന്ന താളിൽനിന്ന് ശേഖരിച്ചത്