തൃശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിലെ മുരിയാട് ഗ്രാമപഞ്ചായത്തിൽ ആനന്ദപുരം, കല്ലേറ്റുംകര , ആലത്തൂർ,പുല്ലൂർ പ്രദേശങ്ങൾക്കിടയിൽ മുരിയാട് റെയിൽവെ ഗേറ്റിനരികെ ആണ് മുരിയാട് വില്ലേജിലെ ഏക സരസ്വതീ ക്ഷേത്രമായ മുരിയാട് എ എൽ പി & യു പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ശ്രീ പൂവ്വശ്ശേരിക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം വിശാലമായ പാടവും പറമ്പും നിറഞ്ഞ പ്രശാന്ത സുന്ദരമായ അന്തരീക്ഷം. ഇടയ്ക്കിടെ കടന്നു പോകുന്ന തീവണ്ടികളുടെ ചൂളം വിളികൾ.ഇവിടെയാണ് 125 വർഷത്തിലധികമായി നേരും നെറിവും ഒരു ജനതക്ക് പകർന്നു നൽകി വിദ്യയുടെ കെടാവിളക്കായി നിൽക്കുന്നത്.

ശ്രീ മഠത്തിൽ ശങ്കരൻ നായർ മുരിയാടിന്റെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ഒരു കുടിപ്പള്ളി കൂടം സ്ഥാപിച്ചു. ഇപ്പോൾ സ്ഥിതി ചെയ്യുന്നതിനും കുറച്ച് പടിഞ്ഞാറുമാറിയാണ് അന്നത്തെ പള്ളിക്കൂടം സ്ഥിതി ചെയ്തിരുന്നത്. അക്കാലത്ത് നിലത്തെഴുത്താശാന്മാർ നിലത്തെഴുതിയാണ് വിദ്യ അഭ്യസിപ്പിച്ചിരുന്നത്.ഏതാനും വര്ഷങ്ങള്ക്കു ശേഷം 1072 ചിങ്ങം എട്ടാം തിയ്യതി 1896 സെപ്തംബർ 22 നു ഒന്ന് മുതൽ നാലര ക്ളാസ്സുകളോടെ ശ്രീ നാരായണമേനോന്റെ പ്രധാന നേതൃത്വത്തിൽ ഇപ്പോഴത്തെ കെട്ടിടത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു. 1968 ൽ അപ്പർ പ്രൈമറി സ്‌കൂളായി ഉയർത്തി.

മുരിയാട് പഞ്ചായത്തിലെ ആറാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ജനങ്ങൾ പൊതുവെ ഇടത്തരക്കാരും കർഷകരുമാണ്.വിജയലക്ഷ്മി അണ്ടിക്കമ്പനി തൊഴിലാളികളാണ് ഏറെപ്പേരും. ജനങ്ങൾ ഉദ്ബുദ്ധരും കലാ സാംസ്കാരിക രംഗങ്ങളിൽ മികവ് പുലർത്തുന്നവരുമാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം