എ യു പി എസ് മുരിയാട്/കുട്ടികളുടെ രചനകൾ
കൊറോണ അവധിക്കാലത്ത് ഒരു ദിവസം സ്കൂൾ വിടാറായപ്പോൾ ടീച്ചർ പറഞ്ഞു നാളെ തൊട്ടു വെക്കേഷൻ ആണെന്ന്.അപ്പോൾ എനിക്ക് സംശയമായി, പരീക്ഷ കഴിഞ്ഞില്ലാലോ.. ചോദിച്ചപ്പോൾ ടീച്ചർ പറഞ്ഞു, കേരളത്തിൽ കൊറോണ എന്ന അസുഖം പടരുന്നുണ്ട്, അതുകൊണ്ടാണ് സ്കൂൾ അടക്കുന്നതെന്ന്. കേട്ടപ്പോ ആദ്യം എനിക്ക് ഭയങ്കര സന്തോഷം തോന്നി. പരീക്ഷയുമില്ല, വെക്കേഷനും തുടങ്ങി. ഹായ്..! എന്നാൽ വീട്ടിൽ എത്തിയപ്പോൾ സങ്കടമായി. ഇനി കുറെ നാളത്തേക്ക് കൂട്ടുകാരെ കാണാൻ കഴിയില്ലാലോ.ഞാൻ അമ്മയോട് സ്കൂൾ അടച്ച കാര്യം അമ്മയോട് സന്തോഷത്തോടെ പറഞ്ഞപ്പോൾ 'അമ്മ പറയാ, " അതൊക്കെ ഞാൻ എപ്പോഴേ അറിഞ്ഞൂ" "ഇനിയിപ്പോ വെക്കേഷൻ കഴിഞ്ഞാൽ പരീക്ഷ കാണുമോ?" ഞാൻ കുറച്ചു പേടിയോടെ തിരക്കി. "അതൊന്നും അറിയില്ല, വെക്കേഷൻ കഴിഞ്ഞാലേ അറിയാൻ പറ്റൂ. ചിലപ്പോ കാണും" 'അമ്മ എന്നെ പേടിപ്പിച്ചു. ഈശ്വരാ കണക്കു പരീക്ഷ മാത്രം കാണല്ലേ ഞാൻ പ്രാർത്ഥിച്ചു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ കൊറോണ രോഗികളുടെ എണ്ണം കൂടിവരുന്നതായി പത്രത്തിൽ കണ്ടു.വല്യച്ഛൻ പറഞ്ഞു ചൈനയിലെ വുഹാനിൽ നിന്നാണ് കൊറോണ തുടങ്ങിയതെന്ന്. അവിടെ നിന്ന് വന്നവരിൽ നിന്നാണത്രെ കേരളത്തിലേക്ക് പടർന്നത്.കേരളത്തിൽ ആദ്യം കൊറോണ രോഗം കണ്ടെത്തിയത് തൃശൂർ ആണത്രേ. എന്റെ ചേച്ചിക്ക് പരീക്ഷയുണ്ടായിരുന്നു. ചേച്ചി പഠിക്കുമ്പോൾ ഞാൻ കളിച്ചും കാർട്ടൂൺ കണ്ടും നടന്നു. ചേച്ചി അസൂയയോടെ എന്നെ നോക്കുകയും ഞങ്ങൾ തമ്മിൽ അതിന്റെ പേരിൽ കുഞ്ഞി കുഞ്ഞി വഴക്കു ഉണ്ടാവുകയും ചെയ്തു. ദിവസം പല്ലുതെപ്പൊക്കെ കഴിഞ്ഞു പത്രം നോക്കിപ്പോ കേരളം ലോക്ക് ഡൌൺ എന്ന്. ആരും പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കണം, അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക, പോകുമ്പോൾ മാസ്ക് ഉപയോഗിക്കണം.ഇടയ്ക്കിടെ കൈകൾ സാനിറ്റിസെർ ഉപയോഗിച്ചു കഴുകണം, രോഗം പകരാതിരിക്കാനാണത്രെ.ഈ രോഗം ഇത്ര കുറുമ്പനാണെന്നു ഇപ്പോഴാണ് മനസിലായത്. ചൈനയിലൊക്കെ കൊറേ ആളുകൾ മരിച്ചു എന്നും വല്യച്ഛൻ പറഞ്ഞു. ചേച്ചിയുടെ പരീക്ഷയും അതോടെ നിറുത്തിവച്ചു. ഇപ്പോൾ കളിയ്ക്കാൻ എല്ലാവരും ആയി. ആദ്യമൊന്നും കുഴപ്പമില്ലായിരുന്നു. പിന്നെ പിന്നെ ബോറടിക്കാൻ തുടങ്ങി.സമയം പോകാൻ ടീവി കണ്ടു. കുറേ കഴിഞ്ഞപ്പോൾ അതും മടുത്തു. അപ്പോഴാണ് പേപ്പർ കൊണ്ട് എന്തെങ്കിലും ഭംഗിയായി ചെയ്യാം എന്നെനിക്കു തോന്നിയത്. ഒരു മനുഷ്യനെ ഉണ്ടാക്കിനോക്കാൻ ശ്രമിച്ചു. കഷ്ട്ടപെട്ടു ഉണ്ടാക്കി വന്നപ്പോളേക്കും അത് കേടായിപ്പോയി. കടലാസല്ലേ കീറി പോയി. ഒഴിവു സമയത്തൊക്കെ ഞാൻ പറമ്പിൽ ചുമ്മാ കാഴ്ചകൾ കണ്ടു നടക്കും. ഒരു ദിവസം ഞാൻ കേടായി കിടക്കുന്ന ഒരു തേങ്ങാ കണ്ടു. അത് അത്ഭുതപ്പെട്ടു നിൽക്കുന്ന ഒരു മീനിനെ പോലെ തോന്നി. ഞാൻ അതിനു മീനിന്റെ നിറം നൽകി. ബോർ അടിക്കുമ്പോൾ ഇതുപോലെ എന്തെങ്കിലും ഉണ്ടാക്കാനും, കളർ ചെയ്യാനുമുള്ള ശ്രമത്തിലാണ് ഞാൻ. ഞാൻ എന്റെ ചേച്ചിയെ കുറിച്ച് ഒന്നും പറഞ്ഞില്ലാലോ. അഭിരാമി എന്നാണ് എന്റെ ചേച്ചിയുടെ പേര്.ഞാൻ സ്നേഹത്തോടെ അമ്മാമി ചേച്ചി എന്ന് വിളിക്കും.ആനന്ദപുരം ശ്രീ കൃഷ്ണ സ്കൂളിൽ എട്ടാം ക്ലാസ്സിലാണ് പഠിക്കുന്നത്. വലിയ മിടുക്കി ആണെന്നാണ് എല്ലാവരും പറയുന്നത്. കാപ്പി കുടി കഴിഞ്ഞാൽ ഞങ്ങളും വീടിന്റെ അടുത്തു താമസിക്കുന്ന ഞങ്ങളുടെ ചേച്ചിമാരും കൂടി ഒളിച്ചുകളിക്കുകയും ചെയ്യും. കളിയൊക്കെ കഴിഞ്ഞു വീട്ടിൽ വന്നാൽ ഉടനെ 'അമ്മ കുളിക്കാൻ പറയും. എന്നിട്ടാണ് എന്തെങ്കിലും കഴിക്കാറുള്ളു. എന്തിനാ ഇങ്ങിനെ എന്ന് ചോദിച്ചപ്പോൾ 'അമ്മ പറഞ്ഞു തന്നു, കളിയൊക്കെ കഴിഞ്ഞു വരുമ്പോൾ നിറയെ അണുക്കൾ കാണും കൈകളിൽ , ഭക്ഷണം കഴിക്കുമ്പോൾ കൈകളിലൂടെഅതെല്ലാം ശരീരത്തിൽ എത്തും. നമ്മൾ ഇപ്പോഴും ശുചിയായി ഇരിക്കണം. ദിവസങ്ങൾ കടന്നു പോകെ രോഗികളുടെ എണ്ണം കൂടി വരുന്നതായി കണ്ടു. മരണ സംഖ്യയും കൂടുന്നതായി കണ്ടു തുടങ്ങി. കേരളമാണത്രെ ഏറ്റവും സുരക്ഷിതം. ഇവിടെ എല്ലാവരും നല്ല രീതിയിൽ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് വല്യച്ചനും അച്ഛനും ഒക്കെ പറയുന്നു. കേരളത്തിൽ ആയത് ഭാഗ്യം. ഇയ്ക്കിടെ ആരെയെങ്കിലും വീഡിയോ കാൾ ചെയ്യും. ഈ വെക്കേഷന് ആരെയും കണ്ണൻ പറ്റിയില്ലലോ. അങ്ങിനെ ഇരിക്കുമ്പോൾ ഞങ്ങൾക്ക് ഒരു ആശയം തോന്നി. കോറോണയെ പറ്റി വാർത്തകളിൽ വരുന്ന വിവരങ്ങൾ ശേഖരിച്ചു വക്കയുക. അതിനെ ഡാറ്റബേസ് എന്നാണത്രെ പറയുക. നുണ വാർത്തകൾ വേറെ വക്കണം. വീട്ടിലെ മുതിർന്നവർ ഒക്കെ സഹായിക്കാൻ തുടങ്ങി. പത്രത്തിൽ വരുന്നത് വെട്ടിയെടുത്തു പഴയ നോട്ട് ബുക്കിൽ ഒട്ടിച്ചു വക്കും. ബാക്കിയുള്ളവ ചേച്ചിമാരുടെ സഹായത്തോടെ കമ്പ്യൂട്ടറിൽ ഫോൾഡറിൽ സൂക്ഷിക്കുന്നുണ്ട്. എന്നെങ്കിലും ആർക്കെങ്കിലും ആവശ്യം വന്നാലോ. അല്ലെങ്കിൽ അടുത്ത വര്ഷം സയൻസ് പ്രൊജക്റ്റ് ചെയ്യാലോ. ഇപ്പൊ ഞങ്ങൾ തിരക്കിലാണ്. അറിയാത്ത കാര്യങ്ങൾ വല്യച്ഛനും അച്ഛനും ഒക്കെ പറഞ്ഞു തരുന്നുണ്ട്. ഇങ്ങിനെ ഓരോരോ പുതിയ കാര്യങ്ങൾ ചെയ്തു ഞങ്ങൾ വെക്കേഷൻ ആഘോഷിക്കുന്നു. എല്ലാവരും വീട്ടിൽ സുരക്ഷിതരായി ഇരിക്കുമല്ലോ. നമുക്ക് അങ്ങിനെ ഈ കൊറോണയെ പിടിച്ചു കെട്ടാം.