ഈ വർഷം നല്ലപാഠം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പിന്നോക്ക വിഭാഗക്കാരുടെ വീടുകളിൽ ചെന്ന് പ്രാദേശിക പി.ടി.എ രൂപീകരിച്ചു. കുട്ടികൾ തുടർച്ചയായി ക്ലാസുകളിൽ വരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. കോളനിയിലെ വിദ്യാസമ്പന്നരായ ആളുകൾ, എസ്.ടി പ്രമോട്ടർമാർ എന്നിവരെ ഉൾപ്പെടുത്തി കമ്മിറ്റികൾ രൂപീകരിച്ചു. ഇവരുടെ നേതൃത്വത്തിൽ ജാഗ്രതാസമിതിയും പ്രവർത്തിച്ചു വരുന്നു. തുടർന്ന് വിവിധ കോളനികൾ കേന്ദ്രീകരിച്ച് തുടർപ്രവർത്തനങ്ങൾ നടന്നുവരുന്നു. ഇതിലൂടെ കൊഴിഞ്ഞ്പോക്ക് തടയാനും കുട്ടികളെ തുടർച്ചയായി വിദ്യാലയങ്ങളിലേക്കെത്തിക്കാനും സാധിക്കുന്നു. ഗോത്രസാരധി പദ്ധതിയും നല്ല രീതിയിൽ നടപ്പിലാക്കി വരുന്നു.