സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് അരിമുള എ യു പി സ്കൂൾ. പൂതാടി ഗ്രാമ പഞ്ചായത്തിൻറെ പരിധിയിൽ ആണ് ഈ വിദ്യാലയം നിലനിൽക്കുന്നത് .1954 പൂതാടി പഞ്ചായത്ത് മുൻ പ്രസിഡണ്ടും പൊതുകാര്യ പ്രശസ്തനുമായ ശ്രീ പി സി ഗോപാലൻ നമ്പ്യാർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.  പ്രാഥമിക വിദ്യാഭ്യാസത്തിന് പോലും ബുദ്ധിമുട്ടുന്ന ജനതയുടെ വിഷമങ്ങൾ മനസ്സിലാക്കി സ്ഥാപിച്ച വിദ്യാലയം ശ്രീ ടി കുഞ്ഞിശങ്കര കുറുപ്പ് മാസ്റ്റർ സ്ഥാപക മാനേജരും  പ്രധാന അധ്യാപകനുമായാണ് 1954 പ്രവർത്തനം തുടങ്ങുന്നത്.

     ഇതിഹാസത്തിൻറെയും ചരിത്രത്തിൻറെയും  നാൾവഴികളിൽ നിറഞ്ഞുനിൽക്കുന്നതാണ് പൂതാടി എന്ന പ്രദേശം . ശിവൻറെ ഭൂതഗണങ്ങൾ ആടിയതിനാൽ ഭൂതാടി എന്നും പിന്നീട് പൂതാടി ആയി തീർന്നു എന്നും പഴമയുടെ വായ്മൊഴികൾ പറയുന്നു . ഇതിന് ഉപോൽബലകമായി പ്രസിദ്ധമായ പൂതാടി ശിവക്ഷേത്രം പൂതടയിൽ  സ്ഥിതി ചെയ്യുന്നു

   സീത പൂതേടി വന്ന  സ്ഥലമാണെന്നും പിന്നീട് അത് പൂതാടി ആയി തീർന്നു ഇതിഹാസങ്ങളിൽ പറയുന്നു സീതയുടെ കണ്ണീർ വീണ ചിറയായ് കേണിച്ചിറ  ആയത് എന്നും ആ  സ്ഥലവും ഞങ്ങളുടെ വിദ്യാലയത്തിലെ സമീപ പ്രദേശമാണ് .

    രാമായണത്തിൻറെ  ശേഷിപ്പുകൾ പലതും ഇന്നും ഞങ്ങളുടെ ഗ്രാമത്തെ തൊട്ടുരുമ്മി നിൽക്കുന്ന എന്ന പ്രശസ്തിയും  നിലനിൽക്കുന്നുണ്ട്

     ടിപ്പു സുൽത്താൻറെ പടയോട്ടങ്ങൾ പൂതാടിയുടെ  മണ്ണിലൂടെ കടന്നുപോയിരുന്നു എന്നും വീര പഴശ്ശിയുടെ പാദസ്പർശമേറ്റ പുണ്യഭൂമി ആണ് എന്നും ചരിത്രം പറയുന്നു

  ഞങ്ങളുടെ വിദ്യാലയത്തിലെ പേര് അരിമുള എൽപി സ്കൂൾ എന്നാണ്  ആ പേരിന് പുറകിലും ഒരു ഐതിഹ്യത്തിന് ചരിത്രമുണ്ട് .ഞങ്ങളുടെ വിദ്യാലയത്തോട് തൊട്ടുകിടക്കുന്ന കണിയാമ്പറ്റ പഞ്ചായത്ത് ഉൾപ്പെടുന്ന അരിമുള എന്ന സ്ഥലപ്പേര് വന്നത് പഴയ ഒരു വിഷ്ണു ക്ഷേത്രവും ആയിട്ടാണ് എന്നാണ് ഐതിഹ്യം അരിമുള എസ്റ്റേറ്റിലെ  ഉൾ ഭാഗത്ത് സ്ഥിതിചെയ്യുന്ന വിഷ്ണു (ഹരി) ഹരിമൂല എന്നാണ് അറിയപ്പെടുന്നത്. അത്  ലോപിച്ചാണ് അരിമുള ആയത്

   നിലക്കാത്ത ജലധാര ഏറ്റുവാങ്ങുന്ന മാനികാവ് ശിവക്ഷേത്രത്തിലെ ജലധാര സ്പർശം കൊണ്ട് പുണ്യമായ അരിമുള പുഴ ഞങ്ങളുടെ വിദ്യാലയത്തിലെ സമീപപ്രദേശത്ത് കൂടിയാണ് ഒഴുകുന്നത്

   ചരിത്രവും ഐതിഹ്യവും പരസ്പരം കെട്ടുപിണഞ്ഞ നിൽക്കുന്ന ഭൂതകാലത്തിലെ സ്മരണകൾ പേറുന്ന പൂതാടി യുടെ ഭാഗമായ താഴെ മുണ്ടയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1984 ൽ അപ്ഗ്രേഡ് ചെയ്ത് യുപി സ്കൂളായി ഉയർത്തി

  തുടർന്ന് എം എം ദിവാകരൻ മാനേജർ ആയി 60 വര്ഷങ്ങൾക്കിപ്പുറം  ഇപ്പോൾ ഈ വിദ്യാലയത്തിന് മാനേജർ സ്ഥാനം നിർവഹിക്കുന്നത് അദ്ദേഹത്തിൻറെ മകനായ രജിത്ത്  ദിവാകരനാണ്

    14 ഡിവിഷനുകളിലായി 384 വിദ്യാർത്ഥികൾ അദ്ധ്യയനം  നടത്തുന്നു  അതുകൂടാതെ നല്ല രീതിയിൽ പ്രീപ്രൈമറി ,പ്രൈമറി വിഭാഗങ്ങളും ഈ വിദ്യാലയത്തിൽ ഉണ്ട്. സ്കൗട്ട്, ജെ ആർ  സി, പരിസ്ഥിതി ക്ലബ്  മുതലായ യൂണിറ്റുകളും  വിവിധ ക്ലബുകളും വിദ്യാർത്ഥികളുടെ സാമൂഹികവും മാനസികവുമായ പുരോഗതി ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്നു.  കൂടാതെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്താൻ സഹായകമായ കമ്പ്യൂട്ടർ ലാബ് ഐ സി ബാലകൃഷ്ണൻ എം എൽ എ യുടെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട് .

       വിവിധ ജാതിമതസ്ഥർ ഏറെ ഐക്യത്തോടെ കഴിയുന്ന  താഴമുണ്ട എന്ന ഗ്രാമത്തിൻറെ തിലകക്കുറിയായി 7 പതിറ്റാണ്ടിലേറെ നീളുന്ന പ്രകാശപൂരിതമായ ചരിത്രവുമായി അരിമുള എയുപിസ്കൂൾ തലയുയർത്തി നിൽക്കുന്നു.

"https://schoolwiki.in/index.php?title=എ_യു_പി_എസ്_അരിമുള/ചരിത്രം&oldid=1525965" എന്ന താളിൽനിന്ന് ശേഖരിച്ചത്