മത്സ്യത്തൊഴിലാളികളും കയർ തൊഴിലാളികളും മാത്രം ഇടതിങ്ങി പാർക്കുന്ന ഒരു പ്രദേശമാണ് ആറാട്ടുപുഴയിലെ നല്ലാണിക്ക‍‍‍ൽ എന്ന സ്ഥലം. സാമ്പത്തികമായും സാംസ്കാരികമായും വളരെ പിന്നാക്കമായ ഒരു പ്രദേശം കൂടിയാണത്. പണ്ട് ഈ പ്രദേശത്തുള്ള കുുട്ടികൾക്ക് പ്രാഥമിക വിദ്യഭ്യാസത്തിനു പോലും സൗകര്യമില്ലായിരുന്നു. തദ്ദേശവാസികൾ ഈ പ്രശ്നം ഗ്രാമ പ‍ഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ജനങ്ങളുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി പ‍ഞ്ചായത്തുതന്നെ സ്വന്തമായി നല്ലാണിക്ക‍‍‍ൽ എന്ന പ്രദേശത്തു ഒരു എൽ.പി.സ്കൂൾ സ്ഥാപിച്ചു. അങ്ങനെ 1959 ആഗസ്റ്റ് മാസം 1-ാം തീയതി ആറാട്ടുപുഴ പ‍ഞ്ചായത്ത് എൽ.പി.സ്കൂൾ നിലവിൽ വന്നു. ഇപ്പോൾ ഈ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും സർക്കാർ സ്കൂൾ ആകുുകയും ചെയ്തു. ആറാട്ടുപുഴ പ‍ഞ്ചായത്തിൽ നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്കൂളാണിത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച നിരവധി പ്രമുഖർ ഈ വിദ്യാലയത്തിന്റെ സന്തതികളാണ്. ഡോക്ടർ സന്തോഷ്, ഡോക്ടർ സരസ്വതി തുടങ്ങിയ പേരുകൾ ഇത്തരുണത്തിൽ സ്മരണീയമാണ്. പ‍ഞ്ചായത്തിൽ നിന്നും ലഭിച്ച കമ്പ്യൂട്ടർ ഉപയോഗിച്ച് കുുട്ടികൾക്ക് കമ്പ്യൂട്ടർ വിദ്യാഭ്യാസം നൽകുന്നു. പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 83 കുുട്ടികൾ ഇവിടെ പഠിക്കുന്നു. സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിലുള്ള കുുട്ടികളാണ് ഇവയിൽ അധികവും.