എ എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/എന്താണ് രോഗപ്രതിരോധം
എന്താണ് രോഗപ്രതിരോധം
രോഗത്തെ ചെറുക്കാനുള്ള ശരീരത്തിൻറെ കഴിവിനെയാണ് രോഗപ്രതിരോധം എന്നു പറയുന്നത്. രോഗംവരാതെ നോക്കുന്നതും അഥവാ എങ്ങാനും വന്നാൽ അതിനെ കീഴടക്കി ശരീരത്തെ രക്ഷിക്കുന്നതും ഏത് ശക്തിയാണോ അതാണ് പ്രതിരോധം. രോഗാണുക്കളെ നശിപ്പിക്കുന്നതിന് പ്രതിദ്രവങ്ങൾ പുറപ്പെടുവിക്കാനുള്ള ശക്തി നമ്മുടെ ശരീരത്തിലുണ്ട് . വായു ,ജലം, ആഹാരം, നേരിട്ടുള്ള സമ്പർക്കം എന്നിവയിലൂടെ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുകയും അവ പെരുകി ചില വിഷദ്രാവകങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുമ്പോൾ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. ആരോഗ്യരംഗത്തെ ഒരു പ്രധാന വഴിത്തിരിവായിരുന്നു വാക്സിനുകളുടെ കണ്ടുപിടുത്തം. വസൂരിരോഗം ഭൂമിയിൽനിന്ന് തന്നെ തുടച്ചുനീക്കി . അഞ്ചാംപനിയും പോളിയോയും നിയന്ത്രിക്കാൻ സാധിച്ചു . ക്ഷയം, ഡിഫ്തീരിയ, വില്ലൻചുമ, ടെറ്റനസ്, എന്നിവയ്ക്കെതിരെ യാണ് പ്രധാനമായും പ്രതിരോധപ്രവർത്തനങ്ങൾ നടക്കുന്നത് ശരീരത്തിലെ രോഗപ്രതിരോധ ശക്തി ഉയർത്തുന്നതിനും സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ഭക്ഷണം ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട് മാംസ്യം, അന്നജം, കൊഴുപ്പ്, ജീവകങ്ങൾ, മിനറൽസ്, ജലം എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. കൃത്രിമ ആഹാരങ്ങൾ കഴിവതും ഒഴിവാക്കി നമ്മുടെ പറമ്പിൽ ഉണ്ടാക്കുന്ന ഭക്ഷണം ശീലമാക്കുക. പോഷകസമൃദ്ധമായ പ്രകൃതി വിഭവങ്ങൾ ഉപയോഗിച്ച് കേന്ദ്രീകൃതമായ ഭക്ഷണരീതികളും, ദഹനശേഷിയും പ്രതിരോധശേഷിയും ഉയർത്തുന്ന ആഹാരങ്ങളും,ദിനചര്യയുടെ ഭാഗമാകേണ്ടതുണ്ട്. വൈറസ് രോഗങ്ങൾക്ക് വ്യക്തമായ ചികിത്സയില്ല .ശരീരം തന്നെ ആൻറി ബോർഡികളും മറ്റും നിർമ്മിച്ച് രോഗപ്രതിരോധശേഷി നേടുകയാണ് ചെയ്യുന്നത് .
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |