കൊറോണ വന്നു കൊറോണായിപ്പോൾ
കൊടും ഭീകരനായി വിലസിടുന്നു
ഭൂലോകം വിറപ്പിക്കുകയാണവന്റെ ജോലി
കാട്ടുതീ പോലെ പടരുന്നവൻ
ഭയമാണവനെ പലർക്കും...
കേമന്മാരായ മാനവരൊക്കെയും
കണ്ട് തോറ്റു നില്കയാണിപ്പോൾ
അവനോ വിലസുന്നു
നാടെങ്ങും ഭീഷണിയോടെ...
ഓരോ വിദ്യയിലും മുന്നിൽ നിന്ന രാഷ്ട്രങ്ങളൊക്കെയും
ഭയന്ന് ഒളിച്ചിരിക്കുകയല്ലോ..?
ഏവരും അവൻ കേറിവരാതെ അടക്കുന്നു വാതിലുകൾ
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
ഇവനൊരു ഭീകരൻ തന്നെയല്ലേ..?
സങ്കടമുണ്ട് മനസ്സകത്
മാനുഷരെല്ലാരീം കോരിയെടുക്കുമ്പോൾ
സത്യത്തിൽ നീ എന്താ ഭാവിച്ചാ
ഇലോകത്തെ നിന്റെ കൈപ്പിടിയിൽ ഒതുക്കുമെന്നോ..?
അതോ അഹങ്കരിക്കുന്ന മനുഷ്യനെ ഒതുക്കാനോ?
വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാതെ ആർഭാട ഭക്ഷണമെല്ലാം ഒഴിച്ച്
ഉള്ളത് ഭക്ഷിക്കാൻ അവൻ നമ്മെ പഠിപ്പിക്കുകയാണ്....
സത്യത്തിൽ ദൈവം അവനിലൂടെ
നമ്മെ പഠിപ്പിക്കുകയല്ലോ?
മനുഷ്യ നീ ശരിക്കൊന്നോർത്ത് നോക്ക്...
മനുഷ്യ നീ ശരിക്കൊന്നോർത്ത് നോക്ക്...