എ എം യു പി എസ് മാക്കൂട്ടം/കരവിരുത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഓലൈൻ അധ്യായന കാലത്തെ വിദ്യാർത്ഥികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി കുമംഗലം ഉപജില്ലയുടെ തനതു പ്രവർത്തനമായ കരവിരുത് പദ്ധതി സ്കൂളിൽ തുടങ്ങി. പ്രവർത്തി പരിചയ അധ്യാപകരുടെ നേതൃത്വത്തിൽ ഉപജില്ലയിൽ നിന്നും വിവിധ കൗതുക വസ്തുക്കളുടെ നിർമ്മാണ പരിശീലനം ലഭിച്ച വിദ്യാർത്ഥികൾ തങ്ങൾക്ക് കിട്ടിയ അറിവ് വീഡിയോ രൂപത്തിൽ തയ്യാറാക്കി പരിശീലനം ലഭിച്ച വിച്ച് അധ്യാപകരുടെ സഹായത്തോടെ മറ്റു വിദ്യാർത്ഥികൾക്ക് ഓലൈനിലൂടെ പരിശീലനം നടത്തി. ഗൂഗിൽ മീറ്റ്, വാട്‌സ്അപ്പ്, ടീച്ച്മിന്‌റ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയായിരുന്നു പരിശീലനം നടത്തിയിരുന്നത്. പരിശീലനത്തെ തുടർന്ന് വിദ്യാർത്ഥികൾ നിർമ്മിച്ച വ്യത്യസ്ത കൗതുക വസ്തുക്കൾ ക്ലാസ് ഗ്രൂപ്പുകളിലൂടെ പങ്കുവെച്ചു. പേപ്പർ ബാഗ്, ക്യൂബ് നിർമ്മാണം, പെൻ സ്റ്റാന്‌റ്, പേപ്പർ ഫ്‌ളാഗ്, നക്ഷത്രം, വിവിധയിനം അലങ്കാര വസ്തുക്കൾ തുടങ്ങിയവയുടെ നിർമ്മാണം വിദ്യാർത്ഥികൾ ആവേശപൂർവം ഏറ്റെടുത്തു.