കേട്ടില്ലേ... കൊറോണ എന്നൊരു വൈറസിനെ
കോ വിഡ് 19 എന്നുകൂടി പേരുള്ള ഒരു രോഗം
ഒരുപാട് മനുഷ്യ ജീവൻ എടുത്ത മഹാമാരി
ഭയമല്ല നമുക്കിവിടെ ആവശ്യം, ജാഗ്രത മാത്രം
പ്രകൃതിയോട് നാം ചെയ്ത ക്രൂരതകൾക്കും
മഹാ പാപങ്ങൾക്കും
ഫലമാണ് നാമിവിടെ അനുഭവിക്കുന്നത്
മനുഷ്യനെന്ന ജീവിയുടെ അടങ്ങാത്ത
അതിമോഹത്തിനും അഹന്തക്കും ഫലമിത്
ഇനിയും നാം പഠിച്ചില്ലെങ്കിൽ
സർവനാശം മാത്രമിവിടെ!