സമ്മാനം

വയലുകളു കുളങ്ങളുമൊക്കെയുള്ള ഒരു ഗ്രാമം. അവിടെ യൊരു വീട്ടിലായിരുന്നു അനാഥനായ ഗോപുവും അവന്റെ അമ്മ കൗസല്ല്യയും താമസിച്ചിരുന്നത്. അമ്മ ഒരു വീട്ടിൽ ജോലിക്ക് പോയാണ് അവനെ വളർത്തിയത്. ഗോപുവിന് സൈക്കിൾ വലിയ ഇഷ്ടമായിരുന്നു.അടുത്തവീട്ടിൽ ഉള്ള കുട്ടികൾ സൈക്കിൾ ഓട്ടിക്കളിക്കുമ്പോൾ ഗോപുവിനും ഓടിക്കാൻ കൊടുക്കും. അപ്പോൾ അവന് വലിയ സന്തോഷമാവും അങ്ങനെയിരിക്കെ ഒരു ദിവസം അവൻ അവന്റെ അമ്മയോട് തനിക്ക് സൈക്കിൾ വേണമെന്ന് പറഞ്ഞു. അപ്പോൾ അവൻ്റെ അമ്മ പറഞ്ഞു "നീ നല്ലവണ്ണം പഠിക്കുകയാണെങ്കിൽ ഞാൻ നിനക്ക് സൈക്കിൾ വാങ്ങിത്തരും.' അത് കേട്ടപ്പോൾ അവന് വളരെയധികം സന്തോഷമായി.

അവൻ സ്കൂ‌ളിൽ ക്ലാസ് ലീഡറാണ്. ഒരു ദിവസം ടീച്ചർ അവന്റെ ക്ലാസിൽ ക്ലാസ് പരീക്ഷ എടുത്തു. ഗോപു മുഴുവനും എഴുതി. പരീക്ഷാ പേപ്പർ കിട്ടിയപ്പോൾ ഗോപുവിന് മുഴുവൻ മാർക്ക്. അവൻ അമ്മക്ക് പരീക്ഷാ പേപ്പർ കാണിച്ചു കൊടുത്തു. അമ്മക്ക് വളരെയധികം സന്തോഷമായി. പിറ്റേ ദിവസം ടീച്ചർ ഒരു നല്ല പേന ഗോപുവിന് സമ്മാനമായി കൊടുത്തു.അവൻ അമ്മക്ക് ടീച്ചർ കൊടുത്ത സമ്മാനം കാണിച്ചുകൊടുത്തു. എന്നിട്ടവൻ അലമാരക്കകത്ത് കൊണ്ട് വച്ചു.

അടുത്ത ദിവസം അവൻ്റെ അമ്മ ജോലിചെയ്യുന്ന വീട്ടിൽ പോയി മുതലാളിയോട് കുറച്ച് പണം ചോദിച്ചു. മുതലാളി ചോദിച്ചു നിങ്ങൾക്കെന്തിനാണ് ഇപ്പോൾ പണം? അപ്പോൾ അവർ പറഞ്ഞു. എനിക്ക് എന്റെ മകന് സൈക്കിൾ വാങ്ങാനാണ്. കഷ്ടപ്പാടിലും ഉന്നത വിജയം കരസ്ഥമാക്കിയ ഗോപുവിന് മുതലാളി ഒരു സൈക്കിൾ വാങ്ങുവാനുള്ള തുക കൊടുത്തു. അപ്പോൾ തന്നെ കൗസല്ല്യ സൈക്കിൾ കടയിലേക്ക് പോയി. നല്ല ഭംഗിയുള്ള കുറഞ്ഞവിലയുടെ സൈക്കിൾ വാങ്ങി. ഗോപുവിന് സന്തോഷമായി. അവൻ അവന്റെ കൂട്ടുകാരോടൊപ്പം സന്തോഷത്തോടെ സൈക്കിൾ ചവിട്ടി കളിച്ചു.

ഉഫൈറ. പി

VI A