കൊറോണ
ആകെയും അന്ധകാരം പരത്തീ
പെയ്യുന്നിതാ കൊറോണമാരി
രോഗാണുവർഷം ചൊരിഞ്ഞുകൊണ്ടും
ആയിരം ജീവനെടുത്തു കൊണ്ടും
വിളയാടുന്നിതാ കൊടും രാക്ഷസിയായ്
പൊരുതീടാം കരുതലാം ആയുധത്താൽ
അന്ധകാരമകറ്റീടും അർക്കനായ്
തെരുവോരവും തീരവും അനാഥമായി
ഒക്കെയും നിശ്ചലമായിതെങ്ങും
മറുമരുന്നില്ലാ മഹാമാരിയെ
പരാജിതയാക്കുവാനേക മാർഗ്ഗം
വായ് മൂടിക്കെട്ടുക നമ്മളെല്ലാം
വ്യക്തി ശുചിത്വവും പാലിക്കുക
അകലം പാലിക്കാമൊരുമിക്കുവാൻ
ഈ മഹാമാരി പെയ്തീടുമ്പോൾ
പൊലിയുന്നു ജീവനുകളായിരങ്ങൾ
ആളൊഴിഞ്‍ഞിതാ പൂരപ്പറമ്പുകൾ
ആളില്ലാക്കവലകൾ പട്ടണങ്ങൾ
മറുമരുന്നില്ലൊരു മന്ത്രമ്ല്ലാ
ഈ മഹാ വിപത്തിനെ തുരത്തീടുവാൻ
ഏകരായ് ഒരുമിച്ചു പൊരുതുക നാം