ഹരിത സേന യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി ക്ലബ് ന്റെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വളരെയധികം ഭംഗിയായി പൂർത്തിയാക്കാനായി എല്ലാ വര്‍ഷവും ജൂൺ ൫ പരിസ്ഥിതി ദിനം ആഘോഷിക്കുന്നതിനു മുൻപ് തന്നെ ക്ലബ് ന്റെ അംഗങ്ങളെ തിരഞ്ഞെടുത്ത് ഔപചാരിക ഉത്ഘാടനം നടത്താറുണ്ട് ഏകദേശം ൧൫൦ അംഗങ്ങളാണ് ക്ലബ് ന്റെ പ്രവർത്തനങ്ങള്‍ക ചുക്കാൻ പിടിക്കുന്നത് ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സ്കൂൾ പരിസരം വൃത്തിയാക്കലും വൃക്ഷതൈകൾ വെച്ച് പിടിപ്പിക്കുകയും ചെയ്തു ക്ലബ് ന്റെ സഹായത്തോടെ സ്കൂൾ അങ്കണത്തിൽ മനോഹരമായ ഒരു പൂത്തോട്ടവും കൃഷി ഒരു സംസ്കാരമായി കാണാത്ത അവസ്ഥ മാറ്റി എടുക്കാൻ വേണ്ടി പച്ചക്കറി കൃഷിത്തോട്ടവും നിലവിലുണ്ട് സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിതവൽക്കരണ പ്രവർത്തനങ്ങൾ നടത്താറുണ്ട് തണ്ണീർത്തട ദിനം ,ഓസോൺ ദിനം ഗാന്ധി ജയന്തി എന്നി ദിനാചരണങ്ങളുടെ ഭാഗമായി പോസ്റ്റ് പ്രദർശനം പരിസ്ഥിതി സംരക്ഷണ ക്ലാസുകൾ സേവന വരം എന്നിവ നടത്താറുണ്ട്