അമ്മ പറഞ്ഞ പാടവരമ്പും
ഇടവഴിയും കുളവും,
കാണാൻ കൊതിയുണ്ട്
കുയിലിന് ഒപ്പം പാടാൻ,
തുമ്പിയെ പിടിക്കാൻ,
നാട്ടുമാവിൻ കല്ലെറിയാൻ,
തോട്ടിലെ മീൻ പടിക്കാൻ,
കൊയ്ത്തൊഴിഞ്ഞൊരു പാടത്ത്
കൂട്ടരുമൊത്തു കളിക്കാൻ.
എവിടെ മറഞ്ഞു ഇവയെല്ലാം?
എൻറെ നാടിനിതെന്തുപറ്റി ?
തിരികെ കിട്ടുമോ ഞങ്ങൾക്കിവയെല്ലാം ?