ഇന്നെന്റെ മുറ്റത്ത് അഞ്ചിതൾ പൂക്കളായ് കുങ്കുമപ്പൂവിരിഞ്ഞു... ഇന്നുഞാൻനോക്കുമ്പോൾ ചുറ്റിലും തുമ്പികൾ പാറിപ്പറന്നിട്ടുന്നു... എന്തോരു കൗതുകം, എത്ര മനോഹരം! തുമ്പികൾ പാറിടുമ്പോൾ...!! ചെന്നു ഞാനടുത്തേയ്ക്കാ- പ്പൂവിനെ നുള്ളുവാൻ, മറ്റാരും കണ്ടിടാതെ... അന്നേരം പിറകിൽ നി- ന്നമ്മ വിളിക്കുന്നു... "ചെയ്യരുതോമനേ, പൊന്നു കുഞ്ഞേ.... തുമ്പികൾക്കും, പൂമ്പാറ്റകൾക്കും കൂടി ഉള്ളതാണീ മരം, കുഞ്ഞു മരം "..
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത