സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ശ്രീ.കെ.എസ്.അബ്രഹാം ആയിരുന്നു ആദ്യ പ്രഥമാധ്യാപകൻ.ആദ്യ വിദ്യാർത്ഥി ജോഷ്വ ആയിരുന്നു.ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് തലസ്ഥാന നഗരിയിൽ നിന്നും ഏകദേശം 8 കിലോമീറ്റർ ദൂരെ ഉത്തര കിഴക്കു ഭാഗത്തായിട്ടാണ്.വിദ്യാഭ്യാസ മാധ്യമം മലയാളമായി മാറിയതോടു കൂടി ഈ സ്കൂളും മലയാളം മീഡിയം സ്കൂളായി മാറി.എന്നാൽ 1984-ൽ വീണ്ടും ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു.1954-ൽ ശ്രീ.കെ.എസ്.അബ്രഹാം മാനേജരുടെ മര​ണശേഷം ശ്രീ.എൽ.ജെ.സോളമൻ റോയ് ഈ സ്കൂളിന്റെ മാനേജർ പദവി ഏറ്റെടുക്കുകയും ചെയ്തു.1979-ൽ ശ്രീ.എൽ.ജെ.സോളമൻ റോയ് മാനേജരുടെ മരണശേഷം ഇപ്പോഴത്തെ മാനേജർ ആയിരിക്കുന്ന ശ്രീ.എ.എസ്.ബെൻ റോയ് സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു.രണ്ടു സയൻസ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചുമായി ഹയർ സെക്കന്ററി വിഭാഗം 2000-ൽ ആരംഭിച്ചു.ഇപ്പോൾ 5 മുതൽ 10 വരെ ക്ലാസ്സുകളിലായി 1497 ആൺ കുട്ടികളും 909 പെൺ കുട്ടികളുമടക്കം 2406 കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കന്നു.ശ്രീമതി.എം.ഗിരിജകുമാരിഅമ്മ ഹെഡ്മിസ്ട്രസ്സ് ആയും ശ്രീമതി.എസ്.ചന്ദ്രിക ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പാൾ ആയും പ്രവർത്തിച്ചിരുന്നു.87 അദ്ധ്യാപകരും 7 അനദ്ധ്യാപകരും പ്രവർത്തിക്കുന്നു ശ്രീമതി ആർ.പ്രീതാജാസ്മിന് ടീച്ചറ് 2012 വർഷം മുതൽ 2018 വരെ ഹെഡ്മിസ്റ്ററായി പ്രവർത്തിച്ചു.50 അധ്യാപകരും 7 അനധ്യാപകരും പ്രവർത്തിക്കുന്നു.ശ്രീമതി രാജശ്രീ ടീച്ചർ ഹയർ സെക്കന്ററി വിഭാഗത്തിൻ പ്രിൻസിപ്പാൾ ചാർജായി പ്രവർത്തിക്കുന്നു.2018-2021 കാലഘട്ടത്തിൽ കൃഷ്ണകുമാർ സർ ഹെഡ്മാസ്റ്റർ ആയി പ്രവർത്തിച്ചു.2021 മെയ് മാസം മുതൽ ബീന ജെ ടീച്ചർ ഹെഡ്മിസ്ട്രസ് ആയി.ഈ വർഷം നമ്മുടെ സ്കൂൾ സെഞ്ച്വറി ആഘോഷിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ്.2022 -23 ൽ സതി ആർ നായർ ടീച്ചർ ഹെഡ്മിസ്ട്രസ് ആയി തുടരുന്നു.