ആരോഗ്യ ക്ലബ്

Iron & Folic Acid ഗുളികകൾ എല്ലാ വ്യാഴാഴ്ചയിലും നൽകിവരുന്നു. Health Department ന്റെ നിർദ്ദേശപ്രകാരം കുട്ടികൾക്ക് വിരഗുളിക നൽകിയിട്ടുണ്ട്. കരവാളൂർ പ്രാഥമിക ആരോഗ്യകേന്ദ്രം സ്‌കൂൾ സന്ദർശിച്ച് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകുന്നു. ശ്രീമതി ജിപ്സി മാത്യു ചുമതല വഹിക്കുന്നു

റേഡിയോ ക്ലബ്

എ. എം. എം. എച്ച്. എസ് കരവാളൂരിന്റെ ചരിത്രത്തിലാദ്യമായി സ്‌കൂൾ വോയിസ് റേഡിയോ ക്ലബ് ലോഞ്ച് ചെയ്തു. എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് 1.30 - 1.45 വരെ സ്‌കൂൾ റേഡിയോ പ്രവർത്തിക്കുന്നു. ആനുകാലിക വാർത്തകൾ, കുട്ടികളുടെ കലാപരിപാടികൾ, നല്ല സന്ദേശങ്ങൾ, പൊടിക്കൈകൾ, എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രീ ജിജോ മാത്യു ജോൺ, ശ്രീമതി ആശാ എസ് എൽ എന്നിവർ ചുമതല വഹിക്കുന്നു.

സ്‌കൂൾ സഹകരണ സംഘം

സ്‌കൂൾ സഹകരണ സംഘത്തിലൂടെ കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾ വിതരണം ചെയ്തു വരുന്നു. ശ്രീമതി ബിന്ദു കെ എസ്, ശ്രീ ബിജു ജോൺ എന്നിവർ ഇതിന്റെ ചുമതല വഹിക്കുന്നു.

സോഷ്യൽ സർവീസ് ലീഗ്

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കുന്നതിനായി സോഷ്യൽ സർവീസ് ലീഗ് പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ലഭിക്കുന്ന സംഭാവനയാണ് ഇതിന്റെ വരുമാന സ്രോതസ്സ്. ശ്രീമതി ആനി പി തോമസ് കൺവീനറായി പ്രവർത്തിക്കുന്നു.

ബാൻഡ് ട്രൂപ്

35 അംഗങ്ങളുള്ള ഒരു ബാൻഡ് ട്രൂപ് പ്രവർത്തിച്ചു വരുന്നു. നിരവധി തവണ സബ്ജില്ലയിൽ വിജയികളായി. ജില്ലാ മത്സരത്തിൽ പങ്കെടുത്തു 3 ആം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. ശ്രീമതി ജെസ്സി ജോൺ ഇതിന്റെ ചുമതല വഹിക്കുന്നു.