പ്രപഞ്ച സ്പന്ദനങ്ങളിൽ ഗണിതത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് സ്‌കൂളിൽ ഒരു ഗണിതക്ലബ്‌ പ്രവർത്തിക്കുന്നു. ഈ അധ്യയനവർഷം ക്വിസ് മത്സരങ്ങൾ, മേളകൾ, എന്നിവയിൽ ഒട്ടനവധി കുട്ടികൾ പങ്കെടുക്കുകയും സബ്‌ജില്ല, ജില്ല എന്നീ തലങ്ങളിൽ അംഗീകാരം നേടുകയും ചെയ്തു.2017-'18 ലെ "Maths Talent Search Examination" ൽ സംസ്ഥാന തലത്തിൽ ശ്രീ വൈഷ്ണവ്, ശ്രീജിത്ത് മോഹൻ എന്നിവർ അഞ്ചാം റാങ്ക്, പത്താം റാങ്ക് എന്നിവ കരസ്ഥമാക്കി. ശ്രീമതി ജെസ്സി ജോർജ്ജ് ഇതിന്റെ ചുമതല വഹിക്കുന്നു.