എ. എം. എം.എച്ച് എസ്സ് കരവാളൂർ/അക്ഷരവൃക്ഷം/വാക്കുകൾ പൂക്കുമ്പോൾ....
വാക്കുകൾ പൂക്കുമ്പോൾ.....
കാണുവിന്‍ കൺകളെ കാണുവിന്‍... ഭൂവിൻ സൗന്ദര്യ ലഹരിയിലേക്കൊന്നു.. സരസാ ഇമ്മട്ടിൽ നില്കും നിന് മേനി... ലഹരിയിൽ ലയിച്ചുമെയ്മറന്ന പോലെ... കാഴ്ച നൽകിയ ഭവാൻ പറയുന്നിന്നീ കാണു -.... വിന് കാഴ്ചകൾ ഓരോന്നും സൂര്യ..... കിരണങ്ങൾ മേയുന്ന പൂക്കളിൽ വിരിയുന്ന.... മൊട്ടുകൾ പറയുന്നു അമ്മേ എന്നൊരു വാക്കു മാത്രം...കാഴ്ചകൾ നൽകുന്ന ഭംഗികൾ കേവലം അമ്മ.... എന്നൊരു വാക്കിൽ കീഴടങ്ങി എങ്കിൽ... അമ്മയാണോ അഖില സൗന്ദര്യാതിവതി... ഉദിക്കുന്ന സൂര്യനും ഒഴുകുന്ന പുലരിയും..... മായുന്ന മേഘവും ഒലിക്കുന്ന മധുരവും.... ഒഴുകുന്ന ഭംഗിയും ഈ ഭൂവിൻ സൗന്ദര്യമത്രേ....
സാങ്കേതിക പരിശോധന - Abhilash തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത |