നാട്ടിലിറങ്ങാതെ റോഡിലിറങ്ങാതെ
പാടത്തിറങ്ങാതെ
പറമ്പിലിറങ്ങാതെ
വീട്ടിലിരിക്കാം കൊറോണയെ തടുക്കാം
പാർട്ടികൾ വേണ്ട കല്ല്യാണം വേണ്ട
ലോകമെമ്പാടും ഭീതിയിലായി
ചിക്കനും മട്ടനും ബിരിയാണിയുമില്ലാതെ
ചക്കയും കഞ്ഞിയും
കഴിച്ച് വീട്ടിലിരിക്കാം
വ്യാധി പോകും വരെ.
ഡോക്ടറും പോലീസും മാത്രം കരുതിയാൽ
പോകുന്നതല്ലീ മഹാമാരി
ഒന്നിച്ചിരിക്കാം ഒറ്റക്കെട്ടായിരിക്കാം
സൂക്ഷിച്ചിരിക്കാം
കൊറോണ പോകും വരെ
ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ
ഒന്നിച്ചു പോരാടീ മഹാമാരിയെ
അകലം പാലിക്കാം നമുക്ക്
അകലം പാലിക്കാം
മുഖം മറച്ചിടാം
മഹാമാരിയെ തുരത്താം.