എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/വരൂ മാറി ചിന്തിക്കാം

വരൂ മാറി ചിന്തിക്കാം

ഒരു ഗ്രാമത്തിൽ ഒരു കർഷകന് രണ്ട് പെൺകുട്ടികൾ ഉണ്ടായിരുന്നു. ആ ഗ്രാമത്തിലെ ആളുകൾ അവശ്യ സാധനത്തിനു അടുത്ത ഗ്രാമത്തെയാണ് ആശ്രയിച്ചിരുന്നത്.ഇവർ ഒരിക്കൽ തങ്ങളുടെ ഗ്രാമത്തിലൂടെ നടക്കുമ്പോൾ ഒരുപാട് പ്ലാസ്റ്റിക് കവറുകൾ കൂട്ടിട്ടിരിക്കുന്നത് കാണാൻ ഇടയായി.അവർ രണ്ട് പേരും ആ ചപ്പ്‌ ചവറുകൾ ദൂരെ കൊണ്ട് പോയി നശിപ്പിച് പരിസരം ശുചീകരിച്ചു .അപ്രതീക്ഷിതമായ ഈ നീണ്ട അവധിക്കാലത്ത് അവരുടെ മനസ്സിൽ ഒരു ആശയം ഉദിച്ചു. കൃഷിയില്ലാതെ കിടക്കുന്ന അവരുടെ സ്ഥലത്ത് ചെറിയ രീതിയിൽ കൃഷി തുടങ്ങിയാലൊ! പലയിനം തൈകൾ അവർ നട്ടുപിടിപ്പിച്ചു.മനോഹരമായി വളർന്നു പന്തലിച്ച കൃഷിത്തോട്ടം കണ്ട് അവർ സന്തോഷിച്ചു. തങ്ങളുടെ കൃഷിയിടത്തിലെത്തിയ പലയിനം പക്ഷികളും ശലഭങ്ങളും അവരുടെ മനസ്സിനെ സന്തോഷിപ്പിച്ചു.ഈ ലോക് ഡൗൺ കാലത്ത് ഗ്രാമവാസികളെല്ലാം ആശങ്കപ്പെടുമ്പോഴും ഈ സഹോദരിമാർക്ക് വേവലാതിയൊട്ടും ഉണ്ടായിരുന്നില്ല. അവർക്ക് വേണ്ടതെല്ലാം ആ കൊച്ചു തോട്ടത്തിൽ സുലഭമായിരുന്നു .ഇത് കണ്ടപോയാണ് അവർ തങ്ങളുടെ കൃഷി സ്ഥലത്തിന്റെ വില മനസ്സിലായത് .അതോടെ അവരും മാറി ചിന്തിക്കാൻ തയ്യാറായി. ഈ അവധിക്കാലം നമ്മുക്കും ഒരു മാറ്റത്തിന് തുടക്കം കുറിക്കാം കൂട്ടുകാരെ... വരൂ പ്രകൃതിയോട് കൂട്ടുകൂടാം


നസ്‍റിൻ
5 A എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ