എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/ദൈവത്തിൻ വരദാനം

ദൈവത്തിൻ വരദാനം


ആറിൽ നീന്തിക്കളിക്കുന്ന
ദൈവത്തിൻ വരദാനമായ മീനുകൾ
വജ്രം പോൽ തിളങ്ങുന്ന
ജലത്താൽ പ്രകാശിക്കുന്ന ആറുകൾ
ഓളങ്ങൾ നീങ്ങുന്നു കാറ്റിന്റെ
കൂടെ എങ്ങോട്ടാണെന്നറിയാതെ
പുഴവക്കത് നിന്ന്
ചൂണ്ടയാൽ മീൻപിടിക്കുന്നവർ
പുഴവക്കത് പച്ചപ്പോടെ
നിൽക്കുന്ന വന്മരങ്ങൾ
മീനുകളെ പോലെ മനുഷ്യരാൽ
നിറഞ്ഞ ബോട്ടുകൾ
പുഴകളെ നിലനിർത്താൻ
എന്നും ഒപ്പമുണ്ടാകണം

നീരജ് ആർ എസ്
6 D എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത