ഓ മനുഷ്യാ ഭയക്കല്ലേ ...
ശുചിത്വമുണ്ടെങ്കിൽ എന്തിനാ ഭയം മനുഷ്യാ
കൊലയാളി കോവിഡിൻ കളികളൊന്നും
മലയാള നാട്ടിൽ വേണ്ട വേണ്ട
കുറേ ഓണമുണ്ടവർക്ക് എന്ത് കൊറോണ
സോപ്പിട്ട് നിന്നെ പതപ്പിച്ച് കൊന്നിട്ടും
എൻ്റെ കേരളം എൻ്റെ നാട്
കാക്കിയിൽ കർക്കശ കരളലിയുള്ളവർ
കാക്കുന്നു എൻ്റെ യി നല്ല നാട്
ചങ്കുറപ്പുള്ളൊരു നേതൃത്വവും
നേരിടും കരുതലാൽ ഈ മലയാള മണ്ണ്