ജൂൺ 5 ലോക പരിസ്ഥിതി ദിനം
 പരിസ്ഥിതി ബോധവത്കരണത്തിന് വേണ്ടി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ലോക വ്യാപകമായി ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ഇതിനോടനുബന്ധിച്ച് സ്കൂൾ തലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. തൈ നടൽ, ചിത്രരചന ,പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്, കവിതാലാപനം എന്നിവ സംഘടിപ്പിച്ചു.
ജൂൺ 19 വായനാദിനം

       പുസ്തകങ്ങളുടെയും അറിവിനെയും  വിശാലമായ ലോകം മലയാളികൾക്ക് പരിചയപ്പെടുത്തിയ

പി.എൻ.പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു വരുന്നു. വായന ദിന പ്രതിജ്ഞ, വായനാമത്സരം ,കഥ പറയൽ , പുസ്തകപരിചയം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു

ജൂലൈ 21 ചാന്ദ്രദിനം

    1969 ജൂലൈ 21ന് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ ദിനം ചാന്ദ്രദിനം ആയി ആചരിക്കുന്നു.ചാന്ദ്രദിന ക്വിസ് ,ചാന്ദ്രദിന അവബോധം പകരുന്ന ക്ലാസ് എന്നിവ സംഘടിപ്പിച്ചു.

ആഗസ്റ്റ് 6 ഹിരോഷിമ ദിനം

       ജപ്പാനിലെ ഹിരോഷിമ അമേരിക്ക അണുബോംബ് ഉപയോഗിച്ച ചാര കൂമ്പാരമാക്കിയ ദിനമാണ് 1945 ആഗസ്റ്റ് 6.എല്ലാ യുദ്ധങ്ങളും നാശത്തിലേക്ക് മാത്രമാണ് നയിക്കുന്നത് എന്ന സത്യമാണ് ഈ ദിനം നമ്മെ ഓർമിപ്പിക്കുന്നത്. യുദ്ധവിരുദ്ധ പ്രതിജ്ഞ, സുഡോക്കു നിർമ്മാണം, വിരുദ്ധ ഗാനം മത്സരം, കൊളാഷ് പ്രദർശനം, ചിത്രരചന  തുടങ്ങിയവ സംഘടിപ്പിച്ചു.

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം

     ഗാന്ധിജിയുടെ നേതൃത്വത്തിൽ ഭാരതീയരുടെ  ത്യാഗോജ്വലമായ സമരത്തിൻറെ ഫലമായി ബ്രിട്ടീഷുകാൽ നിന്ന് 1947 ആഗസ്റ്റ് 14ന് അർദ്ധരാത്രിയിൽ ഇന്ത്യ മോചിതയായി. സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായി സ്കൂൾ അസംബ്ലി, സ്വാതന്ത്ര്യ ദിന ക്വിസ്, പ്രസംഗ മത്സരം, ദേശഭക്തിഗാനം , കാർട്ടൂൺ രചന തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

സെപ്തംബർ 5 അധ്യാപക ദിനം

അധ്യാപനത്തിന്റെ മഹനീയ മാതൃകയായ ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ 5 നാം അദ്ധ്യാപകദിനമായി ആചരിക്കുന്നു.അധ്യാപക ദിന സന്ദേശം,കുട്ടി അധ്യാപകർ, അധ്യാപകർക്കുള്ള ആശംസകാർഡ് തയ്യാറാക്കൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

സെപ്റ്റംബർ 16 ലോക ഓസോൺ ദിനം

കത്തുന്ന സൂര്യൻ അഗ്നി വർഷത്തിൽ നിന്ന് ഭൂമിയെ കാത്തുസൂക്ഷിക്കുന്ന രക്ഷാകവചമാണ് ഓസോൺപാളി.ഇത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികൾക്കിടയിൽ അവബോധം നടത്തി. വാട്ടർ കളറിംഗ് ,കൊളാഷ്, ആൽബം നിർമ്മാണം തുടങ്ങിയവ സംഘടിപ്പിച്ചു.