അക്കാലത്ത് ഈ നാട്ടിലെ ജനങ്ങൾ പ്രൈമറി വിദ്യാഭ്യാസത്തിന് വേണ്ടി ദുരെയുള്ള വിദ്യാലയങ്ങളെ ആശ്രയിക്കേണ്ടിവന്നിരുന്നൂ. ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രി. ആറ്റുപൂറം കേശവൻ നമ്പൂതിരി 1952 ൽ കൊഴക്കോട്ടൂരിൽ ഈ പ്രൈമറി വിദ്യാലയം ആരംഭിച്ചത് . ആ തുടക്കത്തിൽ നിന്നാണ് എ യു പി സ്ക്കൂൾ കൊഴക്കോട്ടൂർ അറിവിൻെറ ജൈത്രയാത്ര തുടങ്ങുന്നത്. അറിവിൻ തേൻനുകർന്നു വിജ്ഞാനത്തിൻറെ സർവ്വജ്ഞപീഠം കയറി സമൂഹത്തിൽ ആതുര സേവനം നൽകിയവർ മൂതൽ അറിവിൻെറ വാതായനങ്ങൾ കൂട്ടികൾക്കായ് തൂറന്നിട്ട അധ്യാപകർ വരെ…… അങ്ങിനെ കാലം മായ്ക്കാത്ത ശേഷിപ്പുകൾ സമൂഹത്തിന് നൽകിക്കൊണ്ട് തൻറെ 70 പിറന്നാളിലേക്ക് കാലെടൂത്തുവെക്കൂവാൻ തയ്യാറായി നിൽക്കുകയാണ് ഈ കൊച്ചുവിദ്യാലയം………

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം