എ.യു.പി.എസ്. കാരക്കുന്ന്/അക്ഷരവൃക്ഷം/സ്നേഹസമ്മാനം

സ്നേഹസമ്മാനം

ഇന്നു ഞാൻ ഏകനായ് കൂടുന്നു......
നാലു ചുമരുകൾക്കുള്ളിലേ രൂപമായ്.......
പിടഞ്ഞീടുമെൻ ഉള്ളമിന്നു....
നീറി പുകയുന്നു വേദനയാൽ.....
അരുതെന്നെൻ രാഷ്ട്രം ചൊന്നോരു.....
വാക്കു കേൾപ്പാൻ മടിച്ചീടുമീ ലോകം......
ഉറ്റമിത്രത്തിനു അകലമേകീ ഞാനിന്നു.....
സ്നേഹം ഹൃത്തിൽ മാത്രമായ്......
ഓരോ സ്പന്ദനത്തിലും, ഊണ്, ഉറക്കത്തിലും.....
ഇന്നു നീ എപ്പോഴു മെന്നോടൊപ്പമായ്.......
ഇതാകട്ടെ മഹാമാരി കാലത്തിൽ...
എൻ സ്നേഹ സമ്മാനം നിനക്കായ്......
 

SANHA FATHIMA
2 A എ.യു.പി.എസ്. കാരക്കുന്ന്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത