മഹാമാരി

കൊറോണ എന്നൊരു മഹാമാരി
നാടിനാകെ ഭീഷണിയായി
കോവിഡ് 19 എന്ന പേരും വന്നു
കൊറോണ എന്ന ചുരുക്കപ്പേര‍ും
ജനങ്ങളാകെ ഭീതിയിലായി
സ്കൂളും പൂട്ടി മദ്രസയും പൂട്ടി
അമ്പലമടച്ചു പള്ളിയുമടച്ചു
റെസ്‍റ്റോറന്റുകളും ഹോട്ടലുകളും പൂട്ടി
ഗതാകതമൊക്കയും താറുമാറായി
ലോകമാകെ ലോക്ക് ഡൗണ‍ായി
ക‍ുട്ടികൾക്കാകെ സന്തോഷമായി
അച്ഛനമ്മയെയും വീട്ടിൽ പൂട്ടി
ജനങ്ങളെയാകെ ഭീതിയിലാക്കി
കൊറോണയെന്നൊരു മഹാമാരി
ഭയവും വേണ്ട ആശങ്കയും വേണ്ട
ജാഗ്രതയാണ് നമുക്ക് വേണ്ടത്
നമുക്കാകെ ഒത്തുചേർന്ന്
കൊറോണയെ നാടു കടത്താം
കൊറോണ എന്നൊരു മഹാമാരി
നാടിനാകെ ഭീഷണിയായി.....

ഇജാസ്.കെ
6B എ.യു.പി.എസ്. ആനമങ്ങാട്
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത