എ.യു.പി.എസ്.വേലിക്കാട്/അക്ഷരവൃക്ഷം/കലിയുഗത്തിലെ കോവിഡ്

കലിയുഗത്തിലെ കോവിഡ്

കാലമേ നിനക്കെന്തിത്ര
വൈരാഗ്യം ലോകത്തോടിങ്ങനെ
ചെയ്തീടുവാൻ
 കൊറോണയാകും അസുരജന്മം
മാനവരാശിയെ വിഴുങ്ങിടുന്നു,
 ലോകരാജ്യങ്ങൾ
മുഴുവനായി കോവി- ഡിൻ മുഷ്ടിയിൽ അമർന്നിടുന്നു.
ഈ മഹാമാരിക്കറുതി
വരുത്തുവാൻ
 കരുതൽ മാത്രമേ ഒരു മാർഗമുളളു.
 ഓരോ ദിനത്തിലും
രണ്ടു മൂന്നാവർത്തി
സോപ്പുപയോഗിച്ചു കൈ കഴുകീടേണം .
 വെളിയിലിറങ്ങുന്ന നേരത്തു നാമെല്ലാം
 മുഖാവരണം ധരിച്ചിടേണം.
 കോവിഡു നമ്മളെ വിട്ട കന്നീടുവാൻ
സർവ്വേശ്വരനോടു പ്രാർത്ഥിച്ചിടാം .

 

സംവൃത .പി .എം
6 A എ.യു.പി.സ്കൂൾ വേലിക്കാട്
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത