ഭൂമിയാകെ വിറയ്ക്കുന്നു വിയർക്കുന്നു
കൊറോണ തൻ ഭീതിയിൽ .
കൊറോണ തൻ ഭീകര താണ്ഡവം മൂലം
വിജനമായ തെരുവുകൾ കട കമ്പോളങ്ങൾ
മരണത്തിൻ ഭീതിയിൽ ഉഴലുന്നു കേഴുന്നു മാനവർ
നീ എന്തിന് വന്നൂ എന്റെ ഈ നാട്ടിൽ
പാവമാം ഞങ്ങൾ നിൻ കരവലയത്തിൽ പെട്ട് പിടയുന്നു
അത്ഭുതങ്ങൾ കാട്ടി ലോകം കീഴടക്കിയ ചൈനേ
നീതന്നെ തന്നുവല്ലോ ഈ മഹാമാരിയേ
ലോകം മുഴുവൻ നീ പടർന്നീടുമ്പോൾ
ഭാരതാമ്പയുടെ മക്കളായ ഞങ്ങൾ
നിന്നെ തുരത്തും അതിജീവിക്കും
നിർത്തിടുക കൊറോണേ നിൻ താണ്ഡവം