ഉണരു ഉണരൂ വിത്തുകൾ നടാൻ
ലോകമേ നീ ഉണരുണരൂ
പ്രകൃതി തന്നുടെ സൗന്ദര്യത്തെ
തിരികെ നൽകാൻ പ്രയത്നിക്കാം
തണൽ തേടി അലയുമീ പറവകൾക്കായ്
ചെടികൾ മരങ്ങൾ നമ്മുക്ക് നടാം
മണ്ണുമായ് മല്ലയുദ്ധം നടത്തുന്ന
പ്ലാസ്റ്റിക്കു കളി നി വേണ്ടേ വേണ്ട
കൈയിൽ കരുതിടാം തുണി സഞ്ചി
മാലിന്യങ്ങൾ വേർതിരിച്ച്
ഉറവിടങ്ങളിൽ സംസ്കരിക്കാം
ഭൂമി തൻ വെള്ളിയരഞ്ഞാണമായ
ജീവജലം നൽകി അനുഗ്രഹിക്കും
പുഴകളെ ന്യമെന്നും സംരക്ഷിക്കാം
കണ്ണിനും കരളിനും കുളിരണിയിപ്പിക്കുന്ന
ഹരിതമാവു മീ ഭൂമിക്കു വേണ്ടി
കളികൾ പാടുന്ന പാട്ടുകേട്ട്
ചെടി തൻ നാമ്പുകളുണരുമ്പോൾ
ലോല മനസ്സിൻ താളമേളങ്ങൾ
ആനന്ദത്താൽ നൃത്തമാടുമല്ലോ എന്നും
ആനന്ദത്താൽ നൃത്ത മാടു മല്ലോ