ഡയറിക്കുറിപ്പ്
ഡയറിക്കുറിപ്പ്
2.4.2020
വ്യാഴം
ഇന്ന് രാവിലെ അമ്മയാണ് എന്നെ വിളിച്ചുണർത്തിയത്.പ്രഭാതകൃത്യങ്ങൾ ക്ക് ശേഷം പത്രം വായിച്ചു.
പത്രത്തിൽ തമിഴ്നാട്ടിൽ 110 പേർക്ക് കൂടി കോ വിഡ്- 19 സ്ഥിരീകരിച്ചിരിക്കുന്നു എന്ന വാർത്ത വായിച്ചപ്പോൾ എനിക്ക് സങ്കടമായി .
കുറച്ച് കഴിഞ്ഞപ്പോൾ കൊറോണ വൈറസിനെ തടയാൻ വേണ്ടിയുള്ള മുൻകരുതലുകൾ അനൗൺസ് ചെയ്യുന്ന ജീപ്പ് റോഡിലൂടെ പോകുന്നത് കണ്ടു.
ആരോഗ്യ വകുപ്പിലെ ജോലിക്കാർ പറയുന്നത് ഞാനും അനിയത്തിയും ശ്രദ്ധിച്ചു കേട്ടു .ടി .വി.യിൽ നമ്മുടെ രാജ്യത്തും മറ്റ് പല രാജ്യങ്ങളിലും കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ വാർത്ത കണ്ടപ്പോൾ പത്രം വായിച്ചപ്പോഴുണ്ടായതിനേക്കാൾ ഒരു പാട് വിഷമമായി .
അമ്മയും അച്ഛനും എന്നോടും ഉണ്ണിയോടും പേടിക്കേണ്ടെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു.
എന്നാലും ടി.വി.യിലെ വാർത്ത കാണുമ്പോൾ സങ്കടം തോന്നും.
കൊറോണ വൈറസിനെ എത്രയും വേഗം ഇല്ലാതാക്കാൻ കഴിയണേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് ഞാനിന്ന് കിടന്നുറങ്ങിയത്
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 09/ 05/ 2023 >> രചനാവിഭാഗം - ലേഖനം
|