എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/ഗ്രന്ഥശാല
വിദ്യാഭ്യാസമെന്നത് വിദ്യാലയങ്ങളിൽ നടക്കേണ്ട പഠന പ്രക്രിയ മാത്രമല്ല. ഇതിലൂടെ വിദ്യാർത്ഥികൾക്ക് സമഗ്രമായ വ്യക്തിത്വ വികസനവും ജീവിതത്തെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള കഴിവും ലഭിക്കുന്നു. അതിനാൽ വിദ്യാഭ്യാസത്തിൽ പുസ്തക വായനയ്ക്ക് പരമപ്രാധാന്യമുണ്ട്. അതിനു വേണ്ടിയാണ് സ്കൂൾ ഗ്രന്ഥശാലകൾ സ്ഥാപിക്കുന്നത്. "പുസ്തകം ഒരു നല്ല അധ്യാപകനെന്നത്" അംഗീകരിക്കപ്പെടേണ്ട വസ്തുതയാണ്. അതിനാൽ പുതിയ പാഠ്യപദ്ധതി അനുസരിച്ച് ലൈബ്രറിയുടെ പ്രസക്തി വർദ്ധിച്ചിരിക്കുന്നു. ലൈബ്രറി ഉപയോഗിച്ചുള്ള കുട്ടികളുടെ സ്വയം പഠനം, പ്രബന്ധാവതരണം, സെമിനാറുകൾ, ചർച്ചകൾ തുടങ്ങിയവയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ഭാഷാ പഠനത്തിന് ഇത് അനിവാര്യമാണ്. ഓരോ വിഷയവുമായി ബന്ധപ്പെട്ടതും തുടർവായനക്കുള്ളതും കുട്ടികളുടെ ശേഷിക്കനുയോജ്യമായ പുസ്തകങ്ങളും, റഫറൻസ് ഗ്രന്ഥങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും ഗ്രന്ഥശാലയിൽ ലഭ്യമാണ്. വിജ്‍ഞാനപ്രദമായ ധാരാളം പുസ്തകങ്ങളുളള ലൈബ്രറി സ്ക്കൂളിൽ ഉപയോഗിച്ചു വരുന്നു. വായനാവാരത്തിനോടനുബന്ധിച്ച് സ്റ്റേററ് ലൈബ്രറികൗൺസിൽ നടത്തിയ വായനാമത്സരത്തിൽ വിഷ്ണു ഐ സി ,നീലാംബരി അരുൺജിത്ത്, അഭിനവ് മനോജ് എന്നിവർ സമ്മാനിതരായി.