എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

മഴക്കാലരോഗങ്ങൾ ബോധവത്ക്കരണവുമായി കുട്ടിപ്പോലീസ്

     

മഴക്കാലത്ത് ഉണ്ടാകുന്ന സാംക്രമിക രോഗങ്ങളെ കുറിച്ച് പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ  പൊതുജനങ്ങൾക്ക് ബോധവത്ക്കരണം നടത്തുകയാണ് കാട്ടുകുളം എ കെ എൻ എം എം എ എം ഹയർ സെക്കൻററി സ്കൂളിലെ എസ്.പി.സി.കേഡറ്റുകൾ .

പൂക്കോട്ടുക്കാവ് ഗ്രാമപഞ്ചായത്തും , സാമൂഹ്യാരോഗ്യ കേന്ദ്രവും ,വിവിധ വാർഡുകളിലെ ആശാ വർക്കർമാരും  കുട്ടിപ്പോലീസുകാർക്ക് സഹായങ്ങൾ നൽകി .

പൂക്കോട്ടുകാവ്  ഗ്രാമപഞ്ചായത്തിലെ 13 വാർഡുകളിലേയും വാർഡുമെമ്പർമാരുടെ മേൽനോട്ടത്തിലാണ് കുട്ടിപ്പോലീസ്  ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തിയത്.

ബോധവത്ക്കരണ പരിപാടി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.പി. മോനിഷ് ഉദ്ഘാടനം ചെയ്തു.ജെ.എച്ച്.ഐ സുരേഷ് കുമാർ ,

കാട്ടുകുളം സ്കൂൾ  കമ്മൂണിറ്റി പോലീസ് ഓഫീസർ മാരായ സി.എ സജിത്ത് ,എ.ശരണ്യ,

എന്നിവർ സംസാരിച്ചു.