എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/ ഞാനും എന്റെ പാറുവും
ഞാനും എന്റെ പാറുവും
എന്റെ വീട്ടിൽ സുന്ദരിയായ ഒരു പൂച്ചക്കുട്ടി ഉണ്ടായിരുന്നു. അവളെ ഞങ്ങൾ പാറു എന്നായിരുന്നു വിളിച്ചിരുന്നത്. ഞങ്ങൾ രണ്ടു പേരും ഒരുമിച്ച് ഭക്ഷണം കഴിക്കും, കളിക്കും, ഒരുമിച്ച് ഉറങ്ങും. ഉമ്മ എനിക്ക് കുടിക്കാൻ തരുന്ന പാലും, മീനും, ചോക്ലേറ്റും എല്ലാം അവൾക് ഞാൻ ഉമ്മ കാണാതെ കൊടുക്കുമായിരുന്നു. അങ്ങനെ ഞങ്ങൾ രണ്ടാളും അടുത്ത സുഹൃത്തുക്കൾ ആയിമാറി. ഞാൻ രാവിലെ സ്കൂളിൽ പോകുമ്പോൾ വീടിന്റെ ഗേറ്റ് വരെ അവൾ എന്റെ കൂടെ വരും ഞാൻ സ്കൂൾ വിട്ടു വരുന്ന സമയം എന്നെയും കാത്തു ഗേറ്റിന് മുൻപിൽ അവൾ ഉണ്ടാവും. ഒരു ദിവസം ഞങ്ങൾ രണ്ടാളും കളിച്ചുകൊണ്ടിരിക്കുമ്പോൾ ബോൾ തൊടുപോയി. അങ്ങനെ ഞാൻ ബോൾ എടുക്കാൻ പോയപ്പോൾ അവൾ എന്റെ മുൻപിൽ വന്നു നിന്ന് കരഞ്ഞുകൊണ്ട് എന്നെ അങ്ങോട്ട് പോവാൻ സമ്മതിച്ചില്ല. അപ്പോൾ ഞാൻ നോക്കുമ്പോൾ ബോൾ ന്റെ അടുത്തു ഒരു പാമ്പ് ഉണ്ടായിരുന്നു അത് കണ്ടിട്ടാണ് എന്നെ അവൾ അവിടെക് വിടാതെ തടഞ്ഞു നിർത്തിയത് എന്ന് എനിക്ക് അപ്പോളാണ് മനസ്സിലായത്.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |