കൊറോണ വന്നു കൊറോണ വന്നു
നമ്മുടെ നാട്ടിലും കൊറോണ വന്നു
നമ്മുടെ വീട്ടിൽ എത്തുംമുമ്പേ
വീട്ടിൽ അടങ്ങി ഇരുന്നോളൂ
ഇടയ്ക്കിടയ്ക്ക് സോപ്പ് കൊണ്ട്
കൈകൾ നന്നായി കഴുകീടാം
മറ്റുള്ളവരോട് ഇടപഴകുമ്പോൾ
അകലം പാലിക്കാൻ മറക്കണ്ട
പുറത്തിറങ്ങി പോകുന്നേരം
മാസ്ക് ധരിക്കാൻ മറക്കണ്ട
ഈ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ
കൊറോണ നമ്മെ പിടികൂടും
എല്ലാവർക്കും ഒത്തൊരുമിച്ച്
കൊറോണ വില്ലനെ തുരത്തീടാം