എന്റെ സ്കൂൾ

എന്റെ സ്കൂൾ പാടൂർ എന്ന കൊച്ചു ഗ്രാമത്തിലാണ് നിലകൊള്ളുന്നത്.
സ്നേഹനിധികളായ അധ്യാപകർ ഉണ്ട്.
സ്കൂളിൽ അതിമനോഹരമായ പൂന്തോട്ടവും അതിൽ ബുദ്ധമയൂരി എന്ന് പേരുള്ള ഒരു കൊച്ചു താമരക്കുളവും ഉണ്ട്.
ഞങ്ങളും അധ്യാപകരും കൂടി അടുക്കള എന്ന് പേരുള്ള പച്ചക്കറി തോട്ടവും ചെയ്തിട്ടുണ്ട്.
വിശാലമായ ഗ്രൗണ്ടും ഞങ്ങൾക്ക് കളിക്കാൻ ഉണ്ട്.
അതിമനോഹരമായ ക്ലാസ് റൂമും ഐടി ലാബും ഞങ്ങൾക്ക് പഠിക്കാനുണ്ട്.
ഇനി നമ്മൾക്ക് സ്കൂളിൽ ഒത്തൊരുമിക്കാൻ
ലോകമാകെ പടർന്നുകൊണ്ടിരിക്കുന്ന
കൊറോണ എന്ന മഹാമാരിയിൽ നിന്ന് അതിജീവിക്കാൻ
ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം

മുഹമ്മദ് ഫസൽ. എസ്
1 എ.എൽ.പി.സ്കൂൾ._പാടൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം