സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1954-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. പാറേക്കാട്ടിൽ നാരായണ പണിക്കർ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. ഏകാധ്യാപക വിദ്യാലയമായാണ് തുടങ്ങിയത്. 1956-ൽ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു. 1957-ൽ പൊറ്റയിൽ അബ്ദ‍ുറഹിമാന് സ്ക‍ൂ‍ൾ ഉൾപ്പെടെയ‍ുള്ള സ്ഥലം കൈമാറി. 1997-ൽ അദ്ദേഹത്തിന്റെ മരണത്തെ ത‍ുടർന്ന് ഭാര്യയായ കെ.വി.കദീജ മാനേജരായി. അട‍ുത്തെങ്ങ‍ും വിദ്യാലയങ്ങളോ ഗതാഗത സൗകര്യങ്ങളോ ഇല്ലാതിര‍ുന്ന ഒര‍ു ച‍ുറ്റ‍ുപാടിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. നാനാജാതി മതസ്ഥർ ആണ് ഈ പ്രദേശത്ത് താമസിച്ചിര‍ുന്നത്. ഒന്ന്, രണ്ട് ക്ലാസ‍ുകളിലേക്കാണ് പ്രവേശനം നടന്നത്. സ്ക‍ൂൾ സ്ഥാപിതമായ അധ്യയന വർഷത്തിൽ ആകെ 62 ക‍ുട്ടികൾക്ക് പ്രവേശനം കൊട‍ുത്ത‍ു. ആദ്യത്തെ വിദ്യാർത്ഥി ഒട‍ുവൻകണ്ടി രാമൻ മകൻ അപ്പ‍ൂട്ടൻ ആണ്. ആദ്യത്തെ ഹെഡ്‍മാസ്റ്റർ ആയ കര‍ുണാകരൻ മാസ്റ്റർ മ‍ുതൽ കെ.പി.ശങ്കരൻ, ടി.ആ.ർ.സ‍ുരേന്ദ്രൻ, എ.ഹെന്നമ്മ, പി.ആർ.ക‍ൃഷ്ണപിള്ള, കെ.എൻ സദാനന്ദൻ, കെ.എൻ.തങ്കപ്പൻ, കെ.എൻ.രാജപ്പൻ, എം.കെ.സരസമ്മ, പി.ക‍ുര്യൻ മാത്യ‍ു, ജോർജ്ജ് പോൾ ത‍ുടങ്ങിയവർ ഹെഡ്‍മാസ്റ്റർ സ്ഥാനം വഹിക്ക‍ുകയ‍ും ഇപ്പോൾ ശ്രീമതി.ബിന്ദ‍ു.പി.ജി ഹെഡ്മിസ്ട്രസ്സ‍ുമാണ്.