എ.എൽ.പി.എസ് മുണ്ടക്കുന്ന്/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സ വം വർണാഭമായി; കിഡ്സ് പാർക്ക് കുട്ടികൾക്ക് തുറന്നുനൽകി.





അലനല്ലൂർ: മുണ്ടക്കുന്ന് എ.എൽ.പി. സ്‌കൂളിൽ പ്രവേശനോത്സവം വർണാഭമായി. ഇതോടനുബന്ധിച്ച് എട്ട് റൈഡുകളോടുകൂടി മാനേജ്മെന്റ് തയ്യാറാക്കിയ കിഡ്‌സ് പാർക്ക് അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താർ കുട്ടികൾക്കായി തുറന്നു നൽകി. പ്രവേശനോത്സവം മാനേജർ പി.ജയശങ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി മുഖ്യാതിഥിയായി. പി.ടി.എ. പ്രസിഡൻ്റ് ഷമീർ തോണിക്കര അധ്യക്ഷനായി. നവാഗതർക്ക് സമ്മാന വിതരണം, പ്രവേശനോത്സവ ഗാനാലാപനം, കുട്ടികളുടെ കലാ പ്രകടനങ്ങൾ, കിഡ്‌സ് പാർക്ക് റെയ്‌ഡുകൾ എന്നിവയും നടന്നു. പി ടി എ കമ്മറ്റിയുടെ നേതൃത്വത്തിൽ മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും കബ്‌സയും പായസവും വിതരണം ചെയ്. മഞ്ഞപ്പിത്ത ബോധവൽക്കരണവുമായി ബന്ധപ്പെട്ട് പ്രധാന അധ്യാപകൻ പി. യൂസഫ് ക്ലാസെടു ത്തു. കമറുദ്ധീൻ, പി ഹംസ, ഒ ബിന്ദു, പി ജിതേഷ്, സി സൗമ്യ, കെ ബിന്ദു, ഫൈഹ ഫസൽ എന്നിവർ സംസാരിച്ചു.