സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രീ പ്രൈമറി

വിദ്യാർത്ഥികൾക്ക് ശിശു സൗഹൃദാന്തരീക്ഷത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശത്തിലാണ് മാവൂർ എൽപി സ്കൂളിനോട് അനുബന്ധിച്ച് എൽ കെ ജി യു കെ ജി ക്ലാസുകൾ ഉൾക്കൊള്ളുന്ന പ്രീ പ്രൈമറി വിഭാഗം 2017 ആരംഭിച്ചത്

ക്ലാസ് ലൈബ്രറി

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിന് ഒന്നു മുതൽ നാലു വരെയുള്ള എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സ്ഥാപിച്ചു. വിദ്യാർത്ഥികളുടെയും ക്ലാസ് അധ്യാപകരുടെയും പുസ്തക ശേഖരണത്തിൽ ഉള്ള കഥകൾ കവിതകൾ ചിത്രരചനങ്ങൾ എന്നിവ ക്ലാസ് ലൈബ്രറിയിൽ ലഭ്യമാണ്.  അധ്യാപകൻ വിദ്യാർത്ഥികൾക്ക് നൽകുന്ന സെമിനാറുകൾ പ്രൊജക്ടുകൾ മറ്റ് അസൈമെന്റുകൾ എന്നിവക്ക്‌ ആവശ്യമായ റഫറൻസുകൾ നടത്തുന്നതിനും ക്ലാസ് ലൈബ്രറി ഉപയോഗപ്പെടുത്തുന്നു. വായനയിൽ പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള വായന കാർഡുകളുടെ ശേഖരവും ക്ലാസ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്

ഉച്ചഭക്ഷണം

സർക്കാർ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പോഷക സമൃദ്ധമായ ഭക്ഷണമാണ് ഉച്ചസമയത്ത് വിദ്യാർത്ഥികൾക്ക് വേണ്ടി നിത്യേന തയ്യാറാക്കുന്നത്. ഭക്ഷണം തയ്യാറാക്കുന്നതിന് പാചകത്തൊഴിലാളിയുണ്ട്. ഉച്ചഭക്ഷണത്തിന് പുറമേ ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം കോഴിമുട്ടയും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. ചോറിന് പുറമേ (തിങ്കൾ), സാമ്പാർ, ഉപ്പേരി, മുട്ട (ചൊവ്വ), കടലക്കറി, വൻപയർ, തൈര്,പാൽ(ബുധൻ), ഇലക്കറി, പയർ, അച്ചാർ,(വ്യാഴം), മോര് കറി, കാബേജ് ഉപ്പേരി, പാൽ(വെള്ളി)ചെറുപയർ, കാരറ്റ് ഉപ്പേരി, മുട്ട എന്നീ ഇനങ്ങളടങ്ങിയ മെനുവാണ് ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയിട്ടുള്ളത്. വിശാലമായ പാചകപ്പുര സ്കൂളിന് സ്വന്തമായുണ്ട്

സ്കൂളിലെ ഉച്ചഭക്ഷണ കമ്മിറ്റിയുടെ മേൽ നോട്ടത്തിൽ അധ്യാപകരുടെയും പാചകത്തൊഴിലാളികളുടെയും പി ടി എ യുടെയും കൂട്ടായ്മയോടെയുള്ള പ്രവർത്തനം മൂലം ഉച്ചഭക്ഷണ പദ്ധതി സുഗമമായി മുന്നോട്ട് പോകുന്നു.